Categories: featured

മന്ത്രിയുടെ പരിപാടിക്ക് സ്‌കോച്ച് വിസ്‌കി അയക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍; ഓഡിയോ സഹിതം പരാതി

മന്ത്രിയുടെ പരിപാടിക്കായി സ്‌കോച്ച് വിസ്‌കി അയക്കണമെന്നുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഓഡിയോ പുറത്തുവന്നതോടെ വിവാദം. ഹരിയാനയിലാണ് സംഭവം. ഗുരുഗ്രാമിലെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഒരു മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനോട് സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് വിവാദമായിരിക്കുന്നത്. മദ്യവില്‍പ്പന കേന്ദ്രത്തിന്റെ ഉടമ ഓഡിയോ സഹിതമുള്ള പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.

- Advertisement -

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയ സന്ദീപ് ലോഹന്‍ മദ്യ വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനോട് 15 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍ഫിഡിച്ച് വിസ്‌ക്കിയുടെ ആറ് ബോട്ടിലുകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു ഹോട്ടലില്‍ മന്ത്രി പരിപാടി നടത്തുന്നുണ്ടെന്നും അതിനായി സ്‌കോച്ച് വിസ്‌ക്കി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഓഗസ്റ്റ് 14നാണ് മദ്യം ആവശ്യപ്പെട്ടതെന്ന് മദ്യ വില്‍പ്പന കേന്ദ്രത്തിന്റെ ഉടമ പറയുന്നു. വിസ്‌കി ഇപ്പോള്‍ ലഭ്യമല്ലെന്ന് പിന്നീട് പറഞ്ഞപ്പോള്‍ സന്ദീപ്, ജീവനക്കാരനെ ശകാരിക്കുകയും ചെയ്തു. പിറ്റേന്ന് കടയിലെത്തി ജീവനക്കാരനെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മറ്റ് ഉപഭോക്താക്കളുടെ മുന്നില്‍ വച്ച് അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷം നിര്‍ബന്ധിച്ച് മദ്യ വില്‍പ്പന കേന്ദ്രം അടപ്പിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
എക്‌സൈസ് കമ്മിഷണറോട് ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയത്.

Rathi VK

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

1 hour ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

1 hour ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

2 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

2 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

3 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

6 hours ago