Film News

ഇന്ത്യയിൽ സിനിമ കാണുന്നവരുടെ എണ്ണം 15.7 കോടി, കഴിഞ്ഞ വർഷം മാത്രം വിറ്റു പോയത് 94 കോടി സിനിമ, സൗത്ത് ഇന്ത്യയിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ മുന്നേറ്റം ഉണ്ടാക്കിയത് ഒരു ഇൻഡസ്ട്രി മാത്രം, മറ്റ് മൂന്ന് ഭാഷകളും വളർച്ച നിരക്ക് താഴേക്ക് രേഖപ്പെടുത്തി

ഈ ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായം ഹോളിവുഡ് ആണ്. ഇത് കഴിഞ്ഞാൽ വരുന്നത് ഇന്ത്യൻ സിനിമ വ്യവസായം ആണ്. ഒരു കാലം വരെ ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ ഹിന്ദി സിനിമ മാത്രമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഹിന്ദി സിനിമകളെക്കാൾ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് സൗത്ത് ഇന്ത്യൻ സിനിമകൾക്ക് ആണ്. എങ്കിലും ഈ വളർച്ചയിൽ തെലുങ്ക്, കന്നട സിനിമകളാണ് കൂടുതൽ പങ്കുവഹിച്ചിട്ടുള്ളത്. മലയാളം ഇപ്പോഴും വളർച്ചയുടെ പാതയിലാണ്. അടുക്കളയിൽ ഇറങ്ങിയ ചില മലയാളം സിനിമകൾ അയൽ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചു എങ്കിലും നോർത്ത് ഇന്ത്യൻ സ്റ്റേറ്റുകളിൽ ഇപ്പോഴും മലയാളം സിനിമകൾ സ്വീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഇതിനിടയിൽ രസകരമായ ഒരു കണക്ക് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

മീഡിയ സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2023 വർഷത്തിലെ വാർഷിക റിപ്പോർട്ട് ആണ് ഇത്. ഇന്ത്യയിലെ എത്ര ശതമാനം ആളുകൾ സിനിമ തിയേറ്ററിൽ പോയി സിനിമ കാണുന്നുണ്ട് എന്ന ഒരു കണക്ക് ആണ് ഇത്. ഇവരുടെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ സിനിമ കാണുന്നവരുടെ എണ്ണം 15.7 കോടിയാണ്. 2023ലെ കണക്ക് മാത്രമാണ് ഇത്. 2022 വർഷത്തിലെ കണക്ക് വെച്ച് നോക്കുമ്പോൾ 29 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് കാലത്തിന് മുൻപുള്ള സ്ഥിതിയെക്കാൾ 8% വളർച്ചയും ഉണ്ട്.

എങ്കിലും എന്തൊക്കെ പറഞ്ഞാലും 15 കോടി എന്നു പറയുന്നത് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 11.1% മാത്രമാണ്. അതേസമയം കഴിഞ്ഞവർഷം ഇന്ത്യയിൽ വിറ്റു പോയത് 94.2 കോടി സിനിമ ടിക്കറ്റുകൾ ആണ്. അതായത് ഒരു ശരാശരി സിനിമ പ്രേമി വർഷം ആറു സിനിമകൾ വീതം കാണാറുണ്ട് എന്നർത്ഥം. പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത് ഹിന്ദി സിനിമയാണ്. 2022 വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2023 വർഷത്തിൽ 58 ശതമാനം വളർച്ചയാണ് ബോളിവുഡ് നേടിയിട്ടുള്ളത്. അതേസമയം സൗത്ത് ഇന്ത്യൻ സിനിമയിലേക്ക് വരുമ്പോൾ മലയാളം സിനിമ മാത്രമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത് എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനിക്കാൻ വകയുള്ളതാണ്.

2022നെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ 2023 വർഷത്തിൽ പ്രേക്ഷകരുടെ എണ്ണത്തിൽ മലയാളത്തിൽ ഉണ്ടായിരിക്കുന്നത് 19 ശതമാനം വളർച്ചയാണ്. വളരെ വലിയ ഒരു വളർച്ച തന്നെയാണ് ഇത്. അതേസമയം തമിഴ് ഇൻഡസ്ട്രി 3% താഴേക്ക് പോവുകയാണ് ചെയ്തിരിക്കുന്നത്. തെലുങ്ക് സിനിമ ആവട്ടെ 6% ആണ് താഴേക്ക് പോയിരിക്കുന്നത്. കെജിഎഫ് സിനിമയിലൂടെ വലിയ ഒരു മുന്നേറ്റം കാഴ്ചവച്ച കന്നട സിനിമ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 9% ആണ് താഴേക്ക് പോയിരിക്കുന്നത്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

23 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

24 hours ago