കോട്ടയത്ത് ഫ്ളാറ്റില്‍ നിന്ന് വീണ് 15 കാരി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിലെ പതിമൂന്നാം നിലയില്‍ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം നടന്നത്. സുരക്ഷാ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. റിയ വീണ് സമയത്ത് സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. വൈകിയാണ് റിയ താഴെ വീണ് കിടക്കുന്നത് ഇവര്‍ കണ്ടത്. മകളെ തിരഞ്ഞ് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴാണ് വീണ് മരിച്ച കാര്യം പുറത്തറിഞ്ഞത്. കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച റിയ. കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.