നടിയും എഴുത്തുകാരിയും എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സോഹ അലി ഖാൻ. ഇന്ന് ഇവരുടെ പിറന്നാളാണ്. നിരവധി ആളുകളായിരുന്നു താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. ഇവരെല്ലാം തന്നെ താരത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ ഷെയർ ചെയ്തുകൊണ്ടായിരുന്നു പിറന്നാൾ ആശംസകൾ നേർന്നത്. ഇതിനൊപ്പം തന്നെ കരീന കപൂർ അടക്കമുള്ളവർ ജന്മദിന ആശംസയുമായി രംഗത്തെത്തി.
കരീനയുടെ ഭർതൃ സഹോദരി ആണ് സോഹ അലി ഖാൻ. അതായത് സൈഫ് അലി ഖാൻറെ സഹോദരി. താരത്തിനൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു കരീന കപൂർ പങ്കുവെച്ചത്. ഇതിനൊപ്പം തന്നെ താരത്തെ സംബന്ധിക്കുന്ന ഒരു വെളിപ്പെടുത്തലും കരീന നടത്തി. മാലിദ്വീപിൽ ഇവർ ഒരുമിച്ച് അവധികാലം ചിലവിട്ടിരുന്നു. അപ്പോൾ ആയിരുന്നു ഒരു രസകരമായ ഭക്ഷണരീതി കരീന ശ്രദ്ധിച്ചത്. അതിനെ പരാമർശിച്ചു കൊണ്ടാണ് കരീന കപൂർ ഇപ്പോൾ ഈ ബർത്ത് ഡേ സന്ദേശം നേർന്ന് ഇരിക്കുന്നത്.
സ്പൈസി ആയിട്ടുള്ള ചിക്കൻ കഴിക്കുമ്പോൾ സോഹ അലി ഖാൻ എന്താണ് ചെയ്യുന്നത് എന്ന് അറിയുമോ? കുറച്ചു വെള്ളം എടുത്ത് എരിവുള്ള ഭാഗം കഴുകി കളയും. ഇതിനു ശേഷമായിരിക്കും താരം ചിക്കൻ കഴിക്കുന്നത്. എന്തായാലും ഇപ്പോൾ ഈ ഭക്ഷണരീതി ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്.
ബംഗാളി ഭാഷയിലെ ചിത്രങ്ങളിലൂടെ ആണ് സോഹ അലി ഖാൻ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടനായ കുനാൽ കെമു ആണ് നടിയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളും കൂടി ഉണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഉള്ള ആരാധകർക്ക് ഒരു ആഘോഷം തന്നെയായിരുന്നു നടിയുടെ പിറന്നാൾ എന്നുവേണം പറയാൻ.