മലയാളികൾക്ക് സുപരിചിതയാണ് ബോളിവുഡ് നടിയായ യാമി ഗൗതം. ഹീറോ എന്ന മലയാള ചിത്രത്തിൽ പൃഥ്വിരാജിൻ്റെ നായികയായി എത്തിയിട്ടുണ്ട് താരം. ഈയടുത്താണ് താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. പ്രശസ്ത സംവിധായകനായ ആദിത്യ ദറിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോഴിതാ ബോളിവുഡിൽ അവസരങ്ങൾ തേടി എത്തണമെങ്കിൽ നന്നായി അഭിനയിച്ചാൽ മാത്രം പോരാ അവസ്ഥ എന്ന് താരം പറയുന്നു.
ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. ഈയടുത്ത് ഒരു മീറ്റിങ്ങിൽ ചെന്നപ്പോൾ ഒരു സീനിയർ താരത്തിൻ്റെ മാനേജരെ കണ്ടു. വളരെ സീനിയറായ വ്യക്തി. തങ്ങൾ തമ്മിൽ സംസാരിച്ചു. നിന്നെ പാർട്ടികളിൽ ഒന്നും കാണാത്തത് എന്തുകൊണ്ടാണ് എന്ന് അവർ ചോദിച്ചു. അതിലൊക്കെ എന്താണ് ഇത്ര വലിയ കാര്യം എന്ന് താനും തിരിച്ചു ചോദിച്ചു.
പക്ഷേ ഇത്തരം ഇടങ്ങളിൽ നിർബന്ധമായും എത്തണം എന്ന് അവർ നിർബന്ധിച്ചു. നിന്നെ കാണാതെ നീ വന്നതായി അംഗീകരിക്കില്ല എന്ന് അവർ പറഞ്ഞു. നല്ല സിനിമയിലൂടെയാണ് താൻ വന്നത് എന്ന് വിശ്വസിക്കുന്നു എന്നാണ് താൻ മറുപടി പറഞ്ഞത്. നെറ്റ്വർക്ക് ഉണ്ടാക്കണമെന്നും എല്ലായിടത്തും എത്തണം എന്നാണ് അവർ പറഞ്ഞത്. നിങ്ങൾ ചിലപ്പോൾ ഒരു നല്ല സിനിമ ചെയ്തിട്ടുണ്ടാവാം.
എന്നാൽ അത് കഴിഞ്ഞു. അതുകഴിഞ്ഞാൽ നിങ്ങളെ ആളുകൾ മറക്കും. അങ്ങനെയാണവർ തന്നോട് പറഞ്ഞത്.വിവാഹത്തിനുശേഷം ഷൂട്ടിംഗ് തിരക്കുകളിലാണ് താരം ഇപ്പോൾ. ഉറി എന്ന ചിത്രത്തിൽ താരം ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫെയർ ആൻഡ് ലൗലിയുടെ മോഡലും കൂടിയാണ് യാമി.