ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നടൻ ഹൃതിക്ക് റോഷൻ. ദി ദീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിൽ ആണ് ഇത്. പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഋതിക് റോഷൻ സ്വന്തമാക്കിയിട്ടുള്ളത്. ഹോളിവുഡ് നടന്മാരെയേല്ലാം പിന്തള്ളിയാണ് ഇത്.
ഒന്നാം സ്ഥാനത്തുള്ളത് അത് കൊറിയൻ ബാൻഡ് ബി ടി എസ് താരമാണ്. വി എന്ന് അറിയപ്പെടുന്ന കിം ട്ടെ യുങ് ആണ് ഇത്. ഏറ്റവും കൂടുതൽ യുവ ആരാധകരുള്ള കൊറിയൻ പോപ്പ് ബാൻഡ് ആയിരിക്കും ഒരു പക്ഷെ ഇത്. 25 വയസ്സ് ആണ് ഇയാൾക്ക് ഉള്ളത്. ഒട്ടനവധി ആരാധകർ ഇദ്ദേഹത്തിന് ഉണ്ട്. മൂന്നാം സ്ഥാനത്ത് ഉള്ളത് പ്രശസ്ത ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ്.
നിരവധി ചിത്രങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കിയ നടനാണ് ഇദ്ദേഹം. ബാറ്റ്മാൻ ചിത്രത്തിൽ ഇദ്ദേഹമാണ് നായകനായി എത്തുന്നത്. ബ്രാഡ് പിറ്റ് ആണ് നാലാം സ്ഥാനത്ത് ഉള്ളത്. നിരവധി ആരാധകരുള്ള നടനാണ് ഇയാൾ. മിഷൻ ഇംപോസിബിൾ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടോം ക്രൂസ് ആണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. സൂപ്പർ ഹിറ്റ് ഫ്രാഞ്ചൈസി ആണ് മിഷൻ ഇംപോസിബിൾ.
ആരാധകർ നിരവധി ഉള്ള ക്യാപ്റ്റൻ അമേരിക്കയും പട്ടികയിലുണ്ട്. ഏഴാം സ്ഥാനത്താണ് ഇദ്ദേഹം ഉള്ളത്. ക്രിസ് ഇവാൻസ് എന്ന് ആണ് അദ്ദേഹത്തിൻറെ പേര്. ക്യാപ്റ്റൻ അമേരിക്ക എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടനാണ് ഇദ്ദേഹം.