വാഷിംഗ് മെഷീനില്‍ പച്ചക്കറി കഴുകുന്ന വിഡിയോ പങ്കുവച്ച് സ്ത്രീക്കെതിരെ വിമര്‍ശനം. ആഷ്ലി എക്കോള്‍സ് എന്ന സ്ത്രീയാണ് ടിക്ടോക്കില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. പതിനൊന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍, വാഷിംഗ് മെഷീനില്‍ പച്ചക്കറികള്‍ നിറച്ചിരിക്കുന്നത് കാണാം. അതിലേക്കാണ് എക്കോള്‍സ് ക്യാമറ തിരിച്ചു വച്ചിരിക്കുന്നത്. അവള് അതിലെ ബട്ടണ്‍ അമര്‍ത്തി മെഷീനില്‍ 55 മിനിറ്റ് സെറ്റ് ചെയ്തിരിക്കുന്നു. പിന്നെ കാണിക്കുന്നത് ആ 55 മിനിറ്റിന് ശേഷമുള്ള ഭാഗമാണ്. അതില്‍ അവര്‍ കഴുകിയെടുത്ത പച്ചക്കറികള്‍ കാണിക്കുന്നു. വിഡിയോ വൈറലായതോടെ അവര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
‘അവിടെ ഉണ്ടായിരുന്ന എല്ലാ അഴുക്ക് വസ്ത്രങ്ങളെക്കുറിച്ചും ചിന്തിക്കുക’ എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ”പച്ചക്കറികള്‍ യന്ത്രത്തിന് കേടുവരുത്തും. കൂടാതെ, നിങ്ങള്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളിലേക്ക് ബാക്ടീരിയകള്‍ കൈമാറുകയും ചെയ്യാം’ എന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. ‘വാഷറുകളില്‍ ധാരാളം സോപ്പ് അവശേഷിക്കുന്നു. അതിനാല്‍ സുരക്ഷയെ കുറിച്ച് ചിന്തിക്കണം’ എന്നാണ് മറ്റൊരാള്‍ ഉപദേശിച്ചത്.
2020 -ല്‍ ഇതിനേക്കാള്‍ വിചിത്രമായ ഒരു സം?ഗതി ദക്ഷിണ കൊറിയയിലുണ്ടായിരുന്നു. കൊറോണ വൈറസില്‍ നിന്നും സംരക്ഷിക്കാന്‍ ഒരാള്‍ തന്റെ നോട്ടുകള്‍ വാഷിംഗ് മെഷീനില്‍ ഇടുകയായിരുന്നു. ഇയാള്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞിരുന്നു.