വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തിലെ പ്രതികള്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെങ്കിലും നടപടിയെടുക്കുമെന്ന് മന്ത്രി പി.രാജീവ്.
അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി. ചിലര്‍ ചെയ്യുന്ന തെറ്റിന് സംഘടനയെ കുറ്റവാളിയെന്ന് പറയാമോയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.
സിദ്ധാര്‍ഥ് അതിക്രൂരമായ മര്‍ദനത്തിനും അപമാനത്തിനും ഇരയായെന്നും തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ഥ് അതിക്രൂരമായ മര്‍ദനത്തിന് ഇരയായത് ചൂണ്ടിക്കാട്ടുന്നുമുണ്ട്. സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബവും ആരോപിക്കുന്നു.
അവിശ്വസീനയവും അതിനീചവുമായ ആള്‍ക്കൂട്ട വിചാരണയ്ക്ക് സിദ്ധാര്‍ഥിനെ ഇരയാക്കിയെന്നും നഗ്നനാക്കി പരസ്യമായി മര്‍ദിച്ചുവെന്നും മൂന്ന് ദിവസത്തോളം കൊടും പീഡനം സഹിക്കേണ്ടി വന്നെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.