കൊവിഡ് ചികിത്സയ്ക്ക് രണ്ട് മരുന്നുകള്‍ക്ക് കൂടി ലോകാരോഗ്യ സംഘടന അംഗീകാരം നല്കി. ആര്‍ത്രൈറ്റിസ് മരുന്നായ ബാരിസിറ്റിനിബും സോട്രോവിമാബ് എന്ന സിന്തറ്റിക് ആന്റിബോഡി മരുന്നിനുമാണ് അനുമതി നല്‍കിയത്.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ ബാരിസിറ്റിനിബ് എന്ന മരുന്ന് മികച്ചതാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബിഎംജെയില്‍ പറയുന്നു. ലോകാരോഗ്യ സംഘടന വിദഗ്ധരെ ഉദ്ധരിച്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇത് മെച്ചപ്പെട്ട അതിജീവന നിരക്ക് കാണിക്കുന്നുണ്ടെന്നും വെന്റിലേറ്ററിന്റെ ആവശ്യകത കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
പ്രമേഹം പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് സോട്രോവിമാബ് ശുപാര്‍ശ ചെയ്യുന്നത്. തീവ്ര കൊവിഡ് ബാധ അല്ലെങ്കിലും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് തടയാന്‍ മരുന്ന് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.