Current Affairs

നിങ്ങള്‍ അങ്ങനെ പറഞ്ഞതു കൊണ്ട് ഞാന്‍ അത് നാളെ പറയാതിരിക്കുമോ?ആരാണ് പിണങ്ങിയത്? എന്ത് പിണക്കം, നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്

കാസര്‍കോ‍ഡ് നടന്ന പരിപാടിക്കിടെ നുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു.ഇതിനെതിരെ സംഭവിച്ചത് എന്താണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത് വന്നു.ഇതെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പറയുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ഇത് ഇന്നത്തെ തന്റെ രണ്ടാമത്തെ പരിപാടിയാണ്. ആദ്യത്തെ പരിപാടി ഒരു സഹകരണബാങ്കിന്റെ ഉദ്ഘാടനമായിരുന്നു. സഹകരണമേഖലയില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നവും ആ മേഖലയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളുമാണ് ഞാന്‍ അവിടെ സംസാരിച്ചത്. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടെ അനൗണ്‍സ്‌മെന്റ് ഉണ്ടായി. എന്റെ വാചകം തീരണ്ടേ, എന്നിട്ടല്ലേ അനൗൺസ്മെന്റ് നടത്താൻ പാടുള്ളൂ. അപ്പോള്‍ അയാള്‍ അത് കേക്കുന്നില്ല. പിന്നേയും ആവേശത്തോടെ ഇത് പറയുകയാണ്. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് ചെവിട് കേള്‍ക്കുന്നില്ലേയെന്ന്. അത് പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങി ഇങ്ങ് പോന്നു.

- Advertisement -

ആ സമയത്ത് ചാനല്‍ കൊടുത്തത് മുഖ്യമന്ത്രി ഇറങ്ങിപ്പോയി എന്നാണ്. ആ കൊടുത്തയാള്‍ ഇവിടെയുണ്ടോയെന്നറിയില്ല. എന്താണ് അതെല്ലാം കൊണ്ട് അവര്‍ക്ക് കിട്ടുന്നത്. അവിടെ എനിക്ക് എന്ത് പിണക്കമാണ് ഉളളത. ഒരാള്‍ ശരിയല്ലാത്ത കാര്യം ചെയ്യുമ്പോള്‍ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് പറഞ്ഞു. നിങ്ങള്‍ അങ്ങനെ പറഞ്ഞതു കൊണ്ട് ഞാന്‍ അത് നാളെ പറയാതിരിക്കുമോ?, നിങ്ങളുടെ ഉദ്ദേശ്യം വല്ലാത്തൊരു ചിത്രമുണ്ടാക്കാന്‍ പറ്റുമോയെന്നാണ്. പക്ഷെ അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളിലുണ്ടാകില്ലെന്ന് മനസിലാക്കണം എന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ ബേഡഡുക്കയിൽ സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ അനൗൺസ്മെന്റ് നടത്തിയതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘ഞാൻ സംസാരിച്ച് കഴിഞ്ഞില്ല, ചെവി കേട്ടുകൂടെന്നാണ് തോന്നുന്നത്. ഇതൊന്നും മര്യാദയല്ല’, എന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.അതെ സമയം സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

Anusha

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

5 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

5 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

5 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

6 hours ago