വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് കുറെ കുന്നും മലയും കാടും പുഴയും ഒക്കെയാണ്. ഇപ്പോഴും വികസനം എത്താത്ത നാട് എന്നാണ് വയനാടിനെ കുറിച്ച് നമ്മൾ പൊതുവേ പറയാറുള്ളത്. ഫോണിനു റേഞ്ച് പോലും കിട്ടാത്ത നാട് ആണത്രേ. എന്നാൽ ഇവിടെ ഒരു “ഹൈറേഞ്ച്” വിവാഹം നടത്തിയിരിക്കുകയാണ് ഒരു കർഷകൻ. തൻറെ മകളുടെ കല്യാണത്തിന് മകളെ ആകാശത്തുനിന്നും മണ്ഡലത്തിലേക്ക് ഇറക്കി അച്ഛൻ നടത്തിയത്.
കോവിഡ് പശ്ചാത്തലത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം ഇദ്ദേഹത്തിന് എടുക്കേണ്ടി വന്നത്. വയനാട്ടിലേക്ക് എത്തിച്ചേരാൻ 14 മണിക്കൂർ യാത്ര വേണ്ടിവരും എന്ന സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം പിതാവ് എടുത്തത്. നാലര ലക്ഷം രൂപയോളം മുടക്കി ആണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത്. പിന്നെ കേവലം മണിക്കൂറുകൾക്കുള്ളിൽ വധു വയനാട്ടിൽ പറന്നെത്തുക ആയിരുന്നു.
വണ്ടൻമേട് ചേറ്റുകുഴി ആകാട്ടുമുണ്ടയിൽ ബേബിച്ചൻ ആണ് ഇപ്പോൾ സൂപ്പർ ഡാഡി ആയി മാറിയിരിക്കുന്നത്. മരിയ ലൂക്ക എന്നാണ് ഇദ്ദേഹത്തിൻറെ മകളുടെ പേര്. ഇവർ കുടുംബസമേതം ആമയാറിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നും വയനാട്ടിലേക്ക് എത്തുവാൻ ആയിരുന്നു 14 മണിക്കൂർ ആദ്യം കണക്കാക്കിയത്. എന്നാൽ നിലവിലെ സാഹചര്യം കാരണം വാഹനഗതാഗതത്തിന് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
ബേബിച്ചൻ, ഭാര്യ ലിസി, മകളും നവവധുവും ആയ മരിയയും ആയിരുന്നു ഹെലികോപ്റ്ററിൽ സഞ്ചരിച്ചത്. പുൽപ്പള്ളി കക്കുഴി വൈശാഖ് ആയിരുന്നു വരൻ. ബന്ധുക്കൾ എല്ലാം തന്നെ റോഡ് മാർഗ്ഗം വയനാട്ടിലെത്തി ഞായറാഴ്ചയാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്തായാലും ഈ വിവാഹം കാരണം ബേബിച്ചനു കുടുംബവും മാത്രമല്ല, വയനാട് ജില്ല മൊത്തത്തിലാണ് ഒന്ന് ഉഷാർ ആയത്.