വേനല്‍ കടുക്കുമ്പോള്‍ തെരുവില്‍ കുടിവെള്ളം വിതരണം ചെയ്ത് ഒരു വയോധികന്.
മധ്യപ്രദേശിലെ ജബല്പൂരില് നിന്നുള്ള ശങ്കര്‍ലാല്‍ സോണിയാണ് കുടിവെള്ളവുമായി ആളുകള്ക്കരികിലെത്തുന്നത്. 68 വയസാണ് ഇദ്ദേഹത്തിന്റെ പ്രായം.
എല്ലാ ദിവസവും സോണി തന്റെ സൈക്കിളില്‍ ജബല്‍പൂരിലെ തെരുവുകളില്‍ എത്തിയാണ് ആളുകള്‍ക്ക് വെള്ളം നല്‍കുന്നത്. തന്റെ സൈക്കിളില്‍ വെള്ളക്കുപ്പികളും വെള്ളം സംഭരിക്കുന്ന ബാഗുകളും ചുമന്നാണ് അദ്ദേഹത്തിന്റെ നടപ്പ്. കൈയില്‍ ഒരു പ്ലക്കാര്‍ഡും കാണാം. കഴിഞ്ഞ 26 വര്‍ഷമാണ് സോണിക്ക് ഈ സേവനം ചെയ്തുവരികയാണ്. ഈ മഹത്തായ സേവനം ചെയ്യുന്ന അദ്ദേഹത്തെ ആളുകള്‍ സ്നേഹത്തോടെ ‘വാട്ടര്‍മാന്‍’ എന്നാണ് വിളിക്കുന്നത്.
എത്ര ചൂടുള്ള ദിവസമാണെങ്കിലും അദ്ദേഹം തന്റെ ജോലി മുടക്കാറില്ല. നര്‍മ്മദാ നദിയില്‍ നിന്നാണ് ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. തുടര്‍ന്ന് സൈക്കിളില്‍ അതുമായി നടന്ന് ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്നു. വെള്ളം തീരുമ്പോള്‍ നര്‍മ്മദാ നദിയില്‍ നിന്ന് വീണ്ടും വെള്ളം നിറച്ച് കൊണ്ടുവരുന്നു. അതിരാവിലെ തന്നെ സോണിക്ക് തന്റെ സൈക്കിളുമായി വീട്ടില്‍ നിന്ന് ഇറങ്ങും. ചില ദിവസങ്ങളില്‍ വെള്ളം സംഭരിക്കുന്ന ബാഗുകള്‍ മൂന്ന് തവണ വരെ നിറക്കേണ്ടി വരാറുണ്ട് എന്നദ്ദേഹം പറയുന്നു. നിരവധി പേരാണ് ശങ്കര്‍ലാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.