കടബാധ്യത മാറാൻ ചില വഴികൾ പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുന്നുണ്ട്.വീഡിയോയിൽ പറയുന്ന കാര്യം ഇതാണ്.വീട്ടിലെ ചപ്പാത്തിമാവെടുത്ത് ചെറിയ ഗോതമ്പു മണി പോലെ കുഴയ്ക്കുക എന്നിട്ട് വീടിനടുത്തുള്ള കുളമോ പുഴയിലോ ഇത് ഇടണം,അവിടെ കുഞ്ഞ് മത്സ്യങ്ങൾ ഇത് കൊടുക്കണം.എല്ലാ ദിവസവും ഇത് ചെയ്യണം.എന്നിട്ട് കുളത്തിനടുത്ത് ഇരുന്നിട്ട് ഓം ശ്രീ നമ എന്ന് പറഞ്ഞ് കൊണ്ട് 29 ദിവസം അടുപ്പിച്ച് മത്സ്യത്തിന് കൊടുത്താൽ കടബാധ്യത ഉണ്ടാവില്ലാ എന്നാണ് വീഡിയോയിൽ പറയുന്നത്..നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയിരിക്കുന്നത്.
അതിൽ ചിലത് ഇതാണ്,പണിക്ക് പോകാതെ ഉണ്ട ഉണ്ടാക്കി മീനിന് കൊടുത്താൽ, ഉള്ള കടം ഒക്കെ മീൻ വന്ന് വീട്ടുമായിരിക്കും..
ഇതിനേക്കാൾ നല്ലത് കടം ഉള്ളവർ ആ കുളത്തിൽ തന്നെ ചാടി മരിക്കുന്നതാണ് അപ്പോ പിന്നെ കടം വീട്ടണ്ടല്ലോ..,മറ്റൊന്ന് ഇതാണ്,ഇത് സത്യമാണ് എന്റെ ഒരു കൂട്ടുകാരൻ ഇതുപോലെ ചെയ്തു ..വീട്ടിലെ പറമ്പിൽ കുളമുണ്ടാക്കി മീനിനെ ഇട്ടു തീറ്റ കൊടുത്ത് അങ്ങനെ അവൻ തീറ്റ കൊടുത്ത് വളർത്തിയ മീനിനെ വിറ്റു കാശുണ്ടാക്കി ഇപ്പോൾ വലിയ നിലയിൽ ആയി..ഇവിടെ ഇതിനു മത്സ്യ കൃഷി എന്ന പറയുന്നേ.വീഡിയോ ഇതാണ്.