കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന് വിനു മോഹന്‍. ആലപ്പുഴ ഹരിപ്പാട് നിന്ന് പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് വിനു മോഹന്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിനു മോഹന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായ കാര്യം നടന് വിനു മോഹന്‍ തന്നെ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. യാത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് ലൈവ് പങ്കുവച്ചു കൊണ്ടാണ് വിനു മോഹന്‍ യാത്രയോട് ഐക്യദാര്‍ഢ്യം അറിയിച്ചത്.
ഇന്ന് രാവിലെ ഏഴുമണിക്ക് ഹരിപ്പാട് ജംക്ഷനില്‍ നിന്ന് തുടങ്ങിയ ജാഥയില്‍ ആയിരങ്ങളാണ് അണി ചേര്‍ന്നത്. ഹരിപ്പാട് ജംക്ഷനില്‍ തുടങ്ങിയ ജാഥ മണ്ണാര്‍ശാല ക്ഷേത്രം കവല, ഡാണാപ്പടി, ടിബി ജംക്ഷന്, കരുവാറ്റ തുടങ്ങിയ ഇടങ്ങളിലൂടെ കടന്ന് രാവിലെ പത്തിന് തോട്ടപ്പള്ളി ഒറ്റപ്പനയിലെത്തി. വൈകിട്ട് കുരുട്ടൂരില് നിന്നു തുടങ്ങുന്ന യാത്ര രാത്രി ഏഴരയ്ക്ക് കുറവന്‍ തോട് എംഇഎസ് സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. നാല് ദിവസത്തില്‍ 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്.