കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് പറഞ്ഞ പ്രസ്ഥാവന വലിയ രീതിയിൽ ചർച്ച ആണ്.ഈ സാഹചര്യത്തിലാണ് നടൻ വിനായകന്റെ പോസ്റ്റും വൈറലാവുന്നത.ഷമാ മുഹമ്മദിന്റെ ഫോട്ടോയൊപ്പം അദ്ദേഹം പറയുന്നത് ഇതാണ്,കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ത്രീ ശരീരം വഹിച്ച പങ്കെന്താണ് എന്നാണ് ചോദിക്കുന്നത്.പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വിനായകനെ എതിർത്തും പിന്തുണച്ചും നിരവധി പോരുണ്ട്.അതിൽ ചില കമന്റുകൾ ഇങ്ങനെയാണ്.അവർ തുടക്കക്കാരി അല്ലേ…അവസരങ്ങള്‍ കിട്ടുമ്പോൾ ആണല്ലോ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ആവുന്നത്…അതിനെ ‘ഭൂമിശാസ്ത്രപരമായി’ വിമര്ശിക്കണൊ?എൻ്നാണ് ഒരാൾ ചോദിച്ചത്.അത് കോൺഗ്രസ് ലെ മറ്റു പുരുഷ ശരിരങ്ങളോട് ചോദിക്കേണ്ടിവരും എൻ്നും കമന്റുകൾ ഉണ്ട്.ഏതായാലും വിഷയത്തിൽ ഷമാ മുഹമ്മദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഷമാ മുഹമ്മദിനെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരന്റെ പരിഹാസം. സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നും കെ സുധാകരൻ പറഞ്ഞു.കേരള സർവകലാശാല കലോത്സവത്തിലെ സംഘർഷത്തെക്കുറിച്ചും കെ സുധാകരൻ പ്രതികരിച്ചു. എസ്എഫ്ഐ ഒരിക്കലും നന്നാവില്ല. സിദ്ധാർത്ഥന്റെ മരണത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ല. സിബിഐ അന്വേഷണത്തെക്കാൾ അഭികാമ്യം ജുഡീഷ്യൽ അന്വേഷണമാണ്. സിബിഐ സ്വാധീനിക്കപ്പെടാമെന്നും കെ സുധാകരൻ പറഞ്ഞു.