തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വിക്രം വേദ. ആര്. മാധവനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് പുഷ്കര്‍-ഗായത്രി എന്നിവര്‍ ചേര്‍ന്നായിരുന്നു.
പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും ഒരു പോലെ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയവും നേടിയിരുന്നു. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ സിനിമയുടെ ഹിന്ദി പതിപ്പും ഒരുങ്ങിയിരുന്നു.
ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ആയിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും വലിയ വിജയം ആയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വിജയിച്ചതോടെ ഈ ചിത്രത്തിന്റെ മലയാളം റിമേക്കിനെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.
മലയാളി ആരാധകരാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. ചിത്രം മലയാളത്തില്‍ എത്തിയാല്‍ ആരായിരിക്കും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മാധവന്റെ വേഷം ജയസൂര്യയും സേതുപതിയായി പൃഥിരാജും എത്തിയാല്‍ വെറേ ലേവല്‍ ആയിരിക്കുമെന്നാണ് ഇരുവരുടെയും ആരാധകര്‍ പറയുന്നത്. ഇതിന്റെ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
ബിജു മേനോനും ജോജുവും ആണ് കഥാപാത്രത്തിന് യോജിക്കുന്നവര്‍ എന്നാണ് മറ്റ് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും എത്തിയാല്‍ വേറെ ലേവല്‍ എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
പൃഥിയും ഇന്ദ്രജിത്തും വന്നാല്‍ അന്യായ ഐറ്റം ആയിരിക്കുമെന്നും ചിലര്‍ പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു ചര്‍ച്ച ഇയര്‍ന്നതോടെ ഫാന്‍ ഫൈറ്റിലേക്കും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
അതേസമയം വിക്രം വേദ 2 അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിക്രം വേദയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മാധവനും വിജയ് സേതുപതിയുമായി സംവിധായകര്‍ ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും വിക്രം വേദ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന സിനിമ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 2023-ന്റെ തുടക്കത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.