ആരാധകര്‍ സ്നേഹത്തോടെ ദളപതി എന്ന് വിളിക്കുന്ന താരമാണ് വിജയ്. ദളപതിയുടെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ദളപതിയുടെ പുതിയ വിശേഷമാണ്.
കാറുകളോട് ഏറെ ഭ്രമമുള്ള വിജയ് തന്റെ ഗ്യാരേജില്‍ പുത്തന്‍ വാഹനം എത്തിച്ച വിശേഷമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
വിജയ് പുത്തന്‍ ബിഎംഡബ്യൂ സ്വന്തമാക്കിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
BMW i7 xDrive 60 ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ അപൂര്‍വമായ ഇല്ക്ടോണിക് മോഡല്‍ കാറാണിത്. 2 മുതല്‍ 2.3 കോടി വരെയാണ് ഈ ആഡംബര കാറിന്റെ വില. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, BMW X6, നിസ്സാന്‍ എക്സ്-ട്രെയില്‍, ഓഡി എ8, പ്രീമിയര്‍ 118 NE, മിനി കൂപ്പര്‍ എസ്,മാരുതി സുസുക്കി സെലേറിയോ, Mercedes-Benz GLA, റേഞ്ച് റോവര്‍ ഇവോക്ക്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റോള്‍സ്-റോയ്സ് ഗോസ്റ്റ് എന്നിവയാണ് വിജയിയുടെ ഗ്യാരേജിലെ മറ്റ് കാറുകള്‍. വിജയ്ക്ക് കാറുകള്‍ ഭയങ്കര ഇഷ്ടമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അമ്മ ശോഭ പറഞ്ഞിരുന്നു.
‘അവന് റൊമ്പ കാര്‍ പൈത്യം. ഏത് പുതിയ കാര്‍ വന്നാലും അച്ഛനോട് പറഞ്ഞ അത് വാങ്ങിക്കുമായിരുന്നു. അച്ഛനും മകനും കാര്‍ പൈത്യം താ. ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്നായിരുന്നു ഒരു അഭിമുഖത്തില്‍ വിജയിയുടെ അമ്മയുടെ വാക്കുകള്‍.