Kerala News

സുഹൃത്തുക്കളോടും കുടുംബത്തോടും പറയാനുള്ളത് , നിങ്ങള്‍ കാരണമാണ് ഞാന്‍ ജീവിച്ചത്; വിജയ് ബാബു

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായി വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള അവസാന ദിവസത്തെ ചോദ്യം ചെയ്യല്‍. 27 മുതലാണ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോഴിതാ ഇതിന് പിന്നാലെ വിജയ് ബാബു സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. മനസില്‍ വിങ്ങി നിന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ക്കിടയിലും ഈ നിമിഷം വരെ എന്നെ കഴിഞ്ഞ 70 ദിവസത്തോളം ജീവനോടെ കാത്ത ദൈവത്തിന് നന്ദിപറയുന്നു എന്നും വിജയ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു .

- Advertisement -

ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ നടന്ന പരിമിതമായ കസ്റ്റോഡിയല്‍ ചോദ്യംചെയ്യല്‍ ഇന്ന് അവസാനിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ ഉടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി സമ്പൂര്‍ണമായും സത്യസന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളുമെല്ലാം പോലീസിന് മുന്‍പാകെ നല്‍കിയിട്ടുണ്ട്.

മനസില്‍ വിങ്ങി നിന്ന അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ക്കിടയിലും ഈ നിമിഷം വരെ എന്നെ കഴിഞ്ഞ 70 ദിവസത്തോളം ജീവനോടെ കാത്ത ദൈവത്തിന് നന്ദിപറയുന്നു. സുഹൃത്തുക്കളോടും കുടുംബത്തോടും പറയാനുള്ളത് ഒരേയൊരു കാര്യമാണ്, നിങ്ങള്‍ കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും കരുണാര്‍ദ്രമായ വാക്കുകളും എന്റെ ശ്വാസോച്ഛ്വാസം നിലനിര്‍ത്തി. എല്ലാത്തിനും ഒടുക്കംവില്‍, സത്യം നിലനില്‍ക്കും.


പ്രിയപ്പെട്ട മാധ്യമങ്ങളോട്, നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടികള്‍ ഉണ്ടായിട്ടും നിങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമചോദിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട ഒരുകാര്യവും എനിക്ക് കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ ആരോടും എനിക്ക് പറയാനാവില്ല. അതുവരേയ്ക്കും ഞാന്‍ നിര്‍മിച്ച സിനിമകള്‍ മാത്രമേ സംസാരിക്കൂ. ഞാന്‍ എന്റെ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂ. തകര്‍ന്നുപോയ പുരുഷനെക്കാള്‍ ശക്തനായ ഒരാളുമില്ല് എന്നു പറയാറില്ലേ.. അവന്‍ സ്വയം പുനര്‍ നിര്‍മിച്ചു കൊണ്ടേയിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് കുറിപ്പ്.

 

Anusha

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

9 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

10 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

10 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

10 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

11 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

11 hours ago