Kerala News

ശോഭ സുരേന്ദ്രനുമായി ചർച്ച നടത്തി.ബിജെപിയുമായി ഇ.പി ചര്‍ച്ചനടത്തി, പിന്നീട് പിന്മാറിയതാണ്; ആരോപണവുമായി സുധാകരൻ

ഇപി ജയരാജൻ ബിജെപിയിലോട്ട് പോകുമെന്ന് കെ സുധാകരൻ.എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. ​ഗൾഫിൽ വച്ചായിരുന്നു ആദ്യത്തെ ചർച്ച. ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാ സുരേന്ദ്രനും ചർച്ചയുടെ ഭാ​ഗമായെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരന്‍ ആരോപിച്ചു.അതേ സമയം ശോഭ സുരേന്ദ്രൻ മുഖാന്തരമാണ് അദ്ദേഹം ചർച്ച നടത്തിയത്. ചർച്ച ഒരുഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പാർട്ടിയിൽ നിന്നും ഭീഷണിയുണ്ടായതോടെ തത്ക്കാലം പിന്നോട്ട് പോകുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇനി എന്താണെന്ന് അറിയില്ല.

- Advertisement -

‘ഗൾഫിൽ വച്ചായിരുന്നു ചർച്ച. എപ്പോഴാണ് ചർച്ച നടത്തിയതെന്ന് ഇപ്പോൾ പറയാനാവില്ല. ഒരു ഗവർണർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടന്നുവെന്നേ എനിക്കറിയൂ. രാജീവ് ചന്ദ്രശേഖറടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. എം.വി ഗോവിന്ദൻ സെക്രട്ടറിയായതോടെ ഇ.പി അസ്വസ്ഥാനാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹം നിരാശനായിരുന്നു. പിണറായി വിജയനായിട്ടും അദ്ദേഹത്തിന് നല്ല ബന്ധമില്ല.കള്ളവോട്ട് എല്ലാക്കാലവും സി.പി.എം ചെയ്യുന്ന സാധാരണ പ്രക്രിയയാണ്. കള്ളവോട്ട് ചെയ്യുന്നവർക്ക് സംരക്ഷണം നൽകുന്നതും പാർട്ടിയാണ്. ഇക്കാര്യത്തിൽ അവർക്കൊരു പുതുമയില്ല. എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് ചെയ്യുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം ആരോപിച്ചു.

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

11 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

11 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

12 hours ago