തമിഴിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് വിഘ്നേഷ് ശിവൻ. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആണ്. ഹാസ്യ ചിത്രങ്ങൾ ആണ് ഇദ്ദേഹം സംവിധാനം ചെയ്തവ എല്ലാം. പ്രേക്ഷകരുടെ സ്പന്ദനം അറിഞ്ഞുകൊണ്ട് കൃത്യമായ ഹാസ്യ ചേരുവുകൾ ചിത്രങ്ങളിൽ ചേർക്കാൻ കഴിവുള്ള സംവിധായകനാണ് ഇദ്ദേഹം. പുതിയ ചിത്രത്തിലെ തിരക്കിലായിരുന്നു വിഘ്നേശ് ശിവൻ. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ഇദ്ദേഹത്തിൻറെ കാമുകിയാണ് പ്രശസ്ത നടി നയൻതാര. ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ശബരിമലയിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് വിഘ്നേശ് ശിവൻ. ഇദ്ദേഹം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. മകരജ്യോതി ദർശനത്തിനായി ആണ് താരം സന്നിധാനത്ത് എത്തിയത്. 2020 ലും മകരവിളക്ക് ദിനത്തിൽ താരം ദർശനത്തിനായി ഇവിടെ എത്തിയിരുന്നു.
എന്നാൽ മലയാളികൾക്ക് ഇതിൻറെ കൂടെ മറ്റൊരു സർപ്രൈസ് ഉണ്ട്. നടൻ ജയറാമും ഇന്ന് ശബരിമലയിൽ ദർശനത്തിന് എത്തി. ഇരുവരും ഒരേ ദിവസം തന്നെ ഇവിടെ എത്തിയത് തികച്ചും യാദൃശ്ചികം ആയിരിക്കാം. നിരവധി ഭക്തജനങ്ങളാണ് മകരവിളക്ക് ദർശനത്തിനായി ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.
View this post on Instagram
ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ദർശനം നടത്തുക എന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ ഭാഗമായി പർണശാലകൾ കെട്ടാൻ അനുമതി നൽകിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം ബോളിവുഡ് താരമായ അജയ് ദേവ് ഗണും ഇവിടെ സന്ദർശനം നടത്തിയിരുന്നു.