മലയാളികളുടെ പ്രിയ ഗായകൻമാരിൽ ഒരാളാണ് വിധുപ്രതാപ്. താരത്തിൻ്റെ ഗാനങ്ങളെല്ലാം തന്നെ വളരെ നന്നായി ആസ്വദിക്കുന്നവരാണ് മലയാളികൾ. യൂണിക് ആയിട്ടുള്ള ശബ്ദമാണ് വിധുവിൻ്റെ പ്രത്യേകത. ഇത്തരത്തിലുള്ള ശബ്ദം ഉള്ളവർ പൊതുവേ കുറവാണ്. അതിനാൽ തന്നെ നിരവധി ആരാധകരും വിധുവിന് ഉണ്ട്.
വിധുവിൻ്റെ ഭാര്യയാണ് നടിയും നർത്തകിയുമായ ദീപ്തി. ഇവർ രണ്ടുപേരും സാമൂഹ്യമാധ്യമങ്ങളിൽ ഒരുപോലെ ആക്ടീവ് ആണ്. ഇവരുടെ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അതുമാത്രമല്ല പല പോസ്റ്റുകളും പെട്ടെന്ന് വൈറൽ ആവാറുമുണ്ട്. നർമ്മം ചാലിച്ച താൻ അഭിനയിക്കുന്ന കുഞ്ഞു വീഡിയോകൾ ഒക്കെ വിധു പങ്കുവയ്ക്കാറുണ്ടായിരുന്നു. വളരെ ഹിറ്റ് ആയിരുന്നു അത്. ടിക് ടോക്കിൽ ആയിരുന്നു വിധു മിക്കവാറും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യാറ്.
ഇരുവർക്കും യൂട്യൂബ് ചാനലും ഉണ്ട്. വളരെ വ്യത്യസ്തമായ വീഡിയോകൾ ആണ് ചാനലിൻ്റെ പ്രത്യേകത. ഇപ്പോഴിതാ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. തൻറെ പതിയുടെ പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ദീപ്തിയെ ഈ വീഡിയോയിൽ കാണാം. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ദ്വാദിശിയയിൽ മണിദീപിക തെളിഞ്ഞു എന്ന ഗാനത്തിനാണ് ദീപ്തി ചുവടുവയ്ക്കുന്നത്. വിദ്യാസാഗർ ഈണം നൽകിയ ഗാനം ആണ് ഇത്. ഇത് ആലപിച്ചിരിക്കുന്നത് യേശുദാസും സുജാതയും ചേർന്നാണ്.
ഇൻസ്റ്റഗ്രാമിലൂടെ ദീപ്തി ഇത് പങ്കുവെച്ചിട്ടുണ്ട്. ഈയടുത്ത് ആയിരുന്നു ഇരുവരുടെയും വിവാഹവാർഷികം. വിവാഹ വാർഷികത്തോടനുബന്ധിച്ച് ഉള്ള വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവെച്ചിരുന്നു. ഏതാണ്ട് 13 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. ഞങ്ങൾ ടീനേജിലേക്ക് കടന്നു എന്ന് കുറിച്ചുകൊണ്ടാണ് ഇവർ വിവാഹ വാർഷികത്തിന് ചിത്രം പങ്കുവച്ചത്. ഈ ചിത്രം വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു.