ഗൃഹ സദസ്സുകൾക്ക് സുപരിചിതയായ ഹായ് ബിഗ് ബോസ് താരം, വെള്ളിമൂങ്ങയിലൂടെ സിനിമാരംഗത്തേക്ക് കാലെടുത്ത് വെച്ച ഇവർ ഇപ്പോൾ സിനിമ നിർമ്മാണ രംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. റോ മോഷൻ പിക്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണകമ്പനി പതിനാലാം തീയതി ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് നടി അറിയിച്ചു. പ്രമുഖ ചലച്ചിത്ര താരങ്ങളുടെ പേജുകളിലൂടെ ആയിരിക്കും നിർമ്മാണ കമ്പനിയുടെ ഉദ്ഘാടനം.
ബിഗ് ബോസ്സിലൂടെ ഗൃഹ സദസ്സുകൾക്ക് സുപരിചിതയായി മാറിയ വീണ നായരാണ് ഇപ്പോൾ പുതിയ സിനിമ നിർമ്മാണ കമ്പനിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. റോ മോഷൻ പിക്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി ജനുവരി മാസം പതിനാലാം തീയതി പ്രശസ്ത സിനിമാ താരങ്ങളുടെ പേജുകളിലൂടെ ഉദ്ഘാടനം ചെയ്യും. ക്രൈം ത്രില്ലർ സീരീസിൽപെട്ട സിനിമ ഏപ്രിൽ മാസം ചിത്രീകരണം ആരംഭിക്കുമെന്നും, അഞ്ചു സ്ത്രീകൾ കേന്ദ്രകഥാപാത്രമായ സിനിമയിൽ അവരുടെ ഒരു ദിവസത്തെ ജീവിതം ആണ് കഥാതന്തു വായിക്കുക അവതരിപ്പിക്കുന്നതെന്നും ഒന്നും വീണാ നായർ പങ്കുവെച്ചു. സിനിമയുടേയും സംവിധായകനെയും പേരുകൾ അധികം വൈകാതെ തന്നെ വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു.
മഞ്ജു പിള്ളയെ മാത്രമാണ് ഇപ്പോൾ കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും, ആദ്യ സിനിമയിൽ താൻ തന്നെ അഭിനയിക്കുന്നതിനെ കുറിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നും വീണാനായർ വ്യക്തമാക്കുന്നു. ബിജു മേനോനെ നായകനാക്കി നിർമ്മിച്ച വെള്ളിമൂങ്ങയിൽ ഷോളി മാത്യു എന്ന കഥാപാത്രത്തിലൂടെയാണ് വീണ നായർ മലയാളം പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഒരു വർഷത്തോളമായി താൻ സിനിമ നിർമ്മാണ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നും, ഇതിനു മുന്നോടിയായി ലോക്കഡൗണിൽ മേഴ്സി എന്ന ഹ്രസ്വചിത്രം നിർമ്മിച്ചു എന്നും, അതിൽ പ്രധാന രണ്ടു കഥാപാത്രങ്ങളിൽ ഒരാളെ താൻ അവതരിപ്പിച്ചിട്ടുണ്ട് എന്നും വീണ നായർ മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രേട്ടൻ എവിടെയാ, മറിയംമുക്ക്, തിലോത്തമ വെൽക്കം ടു സെൻട്രൽ ജയിൽ, ആടുപുലിയാട്ടം, മനോഹരം, ആദ്യരാത്രി എന്നിവയാണ് വീണ നായരുടെ മറ്റ് ശ്രദ്ധേയമായ സിനിമകൾ. നർത്തകി, ബ്ലോഗർ എന്നീ നിലകളിലും പ്രശസ്തയായ വീണാനായർ ഈയടുത്ത് കളരി അഭ്യസിക്കുകയും ചെയ്തിരുന്നു. തൻറെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കുന്ന വീണാനായരുടെ ഈ അടുത്ത് പുറത്തിറങ്ങിയ കവർ ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. 12, അമിത് ചക്കാലക്കൽ നായകനായ തേര് എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.