മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ഒരുക്കിയ ചിത്രമാണ് വന്ദനം. ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചലച്ചിത്രം. പി കെ ആർ പിള്ളയായിരുന്നു ഈ ചിത്രത്തിൻറെ നിർമ്മാണം. ഗിരിജ ഷെട്ടാർ ആയിരുന്നു ചിത്രത്തിൽ മോഹൻലാലിൻ്റെ നായികാ വേഷം അവതരിപ്പിച്ചത്. ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി മോഹൻലാലും ഗാഥ എന്ന കഥാപാത്രമായി ഗിരിജയും തകർത്തഭിനയിച്ചു. ഒരു പുതുമുഖ താരം ആയിരുന്നു ഗിരിജ അന്ന്. മലയാള മനസ്സിൽ ഇടം നേടാൻ ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ഗിരിജക്ക് സാധിച്ചു.
ഒരുപാട് പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, സലീമ, മുകേഷ്, സുകുമാരി, ജഗദീഷ് എന്നിവരൊക്കെ ചിത്രത്തിലുണ്ട്. വന്ദനത്തിനു ശേഷം ചിത്രങ്ങൾ ഒന്നും ചെയ്യാതെ ഗിരിജ തിരിച്ചു ലണ്ടനിലേക്ക് മടങ്ങി. ചിത്രത്തിലെ പാട്ടുകളും, അഭിനയ മുഹൂർത്തങ്ങളും, നർമ്മ സന്ദർഭങ്ങളും എല്ലാം തന്നെ മലയാളികൾ ഒന്നാകെ ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഈ ചിത്രം ഇന്നും ടിവിയിൽ വരുമ്പോൾ കാണാൻ പ്രേക്ഷകർ തിടുക്കം കൂടുന്നത് തന്നെ ഇതിന് തെളിവാണ്.
ഒരു ഇന്ത്യൻ-ഇംഗ്ലീഷ് പെൺകുട്ടിയായ ഗിരിജ ലണ്ടൻ സ്വദേശിയാണ്. ഒരു ലണ്ടൻ സന്ദർശനത്തിനിടയിൽ ചലച്ചിത്ര താരം ശ്രീനിവാസനും സംവിധായകനായ പ്രിയദർശൻ കൂടി ഗിരിജയെ കാണാൻ പോയ അനുഭവം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗിരിജയെ കാണാനായി ലണ്ടനിലെ അവരുടെ വീട്ടിലെത്തിയ പ്രിയദർശനും ശ്രീനിവാസനും അവരെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. പുറത്തെവിടെയോ പോയിരിക്കുന്നു. തിരിച്ചു വരുന്ന വഴിക്ക് റോഡ് സൈഡിൽ വച്ച് അവർ ഗിരിജയെ കണ്ടു. ട്രാഫിക് സിഗ്നൽ കാത്തു നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടക്കുന്ന ഗിരിജയെ ആണ് അവർ കണ്ടത്. കാർ തുടക്കുന്ന ഉൾപ്പെടെയുള്ള ജോലികൾ ചെയ്താണ് അവർ വരുമാനം കണ്ടെത്തുന്നത്. പ്രശസ്ത വ്ലോഗറും പത്ര പ്രവർത്തകയും ഒക്കെയാണ് ഗിരിജ. ഒരു എഴുത്തുകാരി കൂടിയാണ് താരം.
വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രം തനിക്ക് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്ന് ഗിരിജ മുൻപ് പറഞ്ഞിട്ടുണ്ട്. മോഹൻലാലിൻറെ വ്യക്തിത്വമാണ് തന്നെ ഏറെ ആകർഷിച്ചത് എന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പം ആയിരുന്നു. ആ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഒരു കുടുംബം പോലെ ആയിരുന്നു. അതു തന്നെയാണ് ഓരോ രംഗവും മികച്ചതും രസകരവും ആകുവാൻ കാരണം.