നാവ് മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. കൗഷാംബിയിലെ മാ ഷീത്ല ക്ഷേത്രത്തിലാണ് സംഭവം. സമ്പത് (38) എന്ന യുവാവാണ് നാവ് മുറിച്ച് പ്രതിഷ്ഠക്ക് മുന്നില്‍ സമര്‍പ്പിച്ചത്.
ഗംഗയില്‍ സ്നാനം ചെയ്ത ശേഷമാണ് സമ്പത്തും ഭാര്യ ബാനു ദേവിയും ക്ഷേത്രത്തിലെത്തിയത്. ഇരുവരും പ്രദിക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സമ്പത്ത് ബ്ലേഡുകൊണ്ട് നാവ് മുറിച്ച് ക്ഷേത്രകവാടത്തിന്റെ പടിയില്വയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സമ്പത്ത് ക്ഷേത്രദര്‍ശനം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചതെന്ന് ഭാര്യ ബാനു ദേവി പറഞ്ഞു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.