മനുഷ്യർ ഇത്രയും ദുഷ്ടരാകരുത്, നമ്മളെകൊണ്ട് ഒരാൾക്കോ ഒരു ജന്തുവിനെയോ നല്ലത് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല പക്ഷെ ഇത്രയും ദുഷ്ടത്തരങ്ങൾ ചെയ്യരുത് അതും പാവം ജന്തുജാലങ്ങളൊടു, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഇപ്പോൾ നാടാകെ സംസാരം മലപ്പുറത്ത് ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിള്‍ പടക്കം കൊടുത്തു കൊന്ന സംഭവംഏവരെയും വേദനയിലാഴ്ത്തുന്നു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെളളിയാറിലാണ് ആനയെ കഴിഞ്ഞ ദിവസം ചെരിഞ്ഞ നിലയില്‍ കണ്ടത്. നാക്കും വായും തകര്‍ന്ന ആന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍, ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഈ സംഭവം ആളി കത്തികൊണ്ടിരിക്കുകയാണ്, അതീവ ഗുരുതരമായി പരിക്കേറ്റ ആനയുടെ വായയും മുഖവും പൊള്ളിയിരുന്നു, ദിവസങ്ങളായി പട്ടിണി കിടന്ന് വലഞ്ഞാണ് ആ പാവം ആന മരണത്തിനു കീഴടങ്ങിയത്, കാട്ട് പന്നിയെ കൊല്ലാൻ ഉപയോഗിച്ച കെണിയിൽ ആന വീഴുകയായിരുന്നു എന്നും പറയുന്നു, സംഭവത്തിൽ ലോകത്തെവിടെ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്, നടന്മാരായ ഉണ്ണി മുകുന്ദനും പ്രിത്വിയും ശക്തമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്… ഉണ്ണിയുടെ പോസ്റ്റ് വായിക്കാം…
മലപ്പുറത്ത് കാട്ടാനയ്ക്കു പൈനാപ്പിളില്‍ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായില്‍ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരഴക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി. അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളില്‍ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയില്‍ ഇറങ്ങി വായ വെള്ളത്തില്‍ താഴ്ത്തി നിന്നു. വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കില്‍ ഈച്ചകളില്‍ നിന്നും രക്ഷപെടാനോ ആയിരിക്കാം…
രക്ഷാ പ്രവര്‍ത്തനം തുടങ്ങി, രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവള് വെള്ളത്തില്‍ നിന്നും കയറാന്‍ തയ്യാറായില്ല. ഒടുവില്‍ നിന്ന നില്പില് അവള് ചരിഞ്ഞു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മറ്റൊന്ന് കൂടി കണ്ടെത്തി…ആ പിടിയാന ഗര്‍ഭിണി ആയിരുന്നു.
എല്ലാം തന്റെ കാല്കീഴില് ആണെന് അഹങ്കരിച്ച മനുഷ്യന് ഒന്നു കാണാന്‍ പോലും സാധിക്കാത്ത ഒരു വൈറസിന് മുന്പില് വിറങ്ങലിച്ചു നില്ക്കുന്നു…കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മള്… ഇമ്മാതിരി ചെയ്തുകള്‍ കാരണം മഹാമാരികള്‍ മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും…നീയൊക്കെ ചെയ്ത ഈ ക്രൂരകൃത്യത്തിന് മുന്നില്‍ ഒരു മനുഷ്യനായി ജനിച്ചതില്‍ ലജ്ജിക്കുന്നു…ആ പൊലിഞ്ഞ ജീവനു മുന്പില് കൈകൂപ്പുന്നു….മാപ്പ്…