ഉണ്ണി മുകുന്ദന് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം . സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയത്. സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറത്തെ പ്രശംസിച്ച് കൊണ്ടുള്ള വാര്‍ത്തകളാണ്. ഈ അവസരത്തില്‍ ഉണ്ണി മുകുന്ദന് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
കുഞ്ഞ് കുട്ടിയുടെ ഒരു വീഡിയോയാണ് ഉണ്ണി മുകുന്ദന് പങ്കുവച്ചിരിക്കുന്നത്. കയ്യിലെ ഫോണില്‍ ഉണ്ണി മുകുന്ദന്റെ ഫോട്ടോ നോക്കിയിരിക്കുന്ന കുഞ്ഞിനോട് ‘ഇതാരാ’ എന്ന് അമ്മ ചോദിക്കുന്നു. നിഷ്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് ‘അയ്യപ്പന്’ എന്നായിരുന്നു ആ കുഞ്ഞ് മറുപടി പറഞ്ഞത്. എവിടെ എന്ന് ചോദിക്കുമ്പോള്‍ ഉണ്ണി മുകുന്റെ ഫോട്ടോ ചൂണ്ടികാണിക്കുന്നുമുണ്ട് കുഞ്ഞ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
അതേസമയം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഇന്ദ്രന്‍സ്, മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്. ജനുവരി ആറ് മുതലാകും ഈ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാളികപ്പുറം ഏറ്റെടുത്ത മലയാളി പ്രേക്ഷകര്‍ക്ക് ഉണ്ണി മുകുന്ദന് നന്ദി അറിയിച്ചു.