വർഷങ്ങൾ നീണ്ടു നിന്ന ഒരു സീരിയലിൽ അഭിനയിച്ചാൽ ആ കഥാപാത്രത്തിന്റെ പേരിലായിരിക്കും ഓരോ നടീനടന്മാരും അറിയപ്പെടുക എന്നത് സത്യമാണ്. അങ്ങനെ നിർമ്മല ഏടത്തി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് ഉമാനായർ. വില്ലത്തിയായും വീട്ടിലെ ചേച്ചിയും അമ്മയായും തിളങ്ങാൻ ഈ നടിക്ക് കഴിയുമെന്നത് പല സീരിയലുകളും തെളിയിച്ചതാണ്. വാനമ്പാടി എന്ന ഹിറ്റ് സീരിയലിലെ ഉമാനായർ അഭിനയിച്ച കഥാപാത്രമാണ് നിർമ്മൽ ഏടത്തി അതിനുശേഷം ഇപ്പോൾ ഇന്ദുലേഖയിൽ ചേച്ചി അമ്മയായി തിളങ്ങുമ്പോൾ പകരം വയ്ക്കാൻ ഇല്ലാത്ത നടിയായി അവർ മാറുകയാണ്.
മിനി സ്ക്രീനിൽ മാത്രമല്ല സോഷ്യൽമീഡിയയും ചേച്ചിയമ്മ എന്ന് വിളിക്കുന്ന ഉമാ നായരുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഉമ്മാ നായരുടെ എല്ലാ ഫോട്ടോകളും ആരാധകർ എറ്റെടുക്കാറുണ്ട് എന്നാൽ ഇപ്പോൾ. ‘ദീപവും അതിൽ തെളിയുന്ന പ്രകാശവും മനസ്സിന് ഒരു ഉണർവാണ് അത് അമ്പലത്തിൽ കൂടി ആണെങ്കിൽ ഇരട്ടി സന്തോഷം’ എന്ന ക്യാപ്ഷൻ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയ്ക്ക് താഴെയാണ് ആരാധകർ കൂടെയുള്ളത് ആരാണെന്ന ചോദ്യവുമായി വന്നിരിക്കുന്നത്.
ഇതിനായി താരം തന്നെ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരി പി നായർ ആണ് ഒപ്പമുള്ളത് എന്നും മറുപടി നൽകുന്നു. സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നായികാ നായകൻ ഫെയിം മാളവികയാണ്. എങ്കിലും സീരിയലിലെ പ്രധാന കഥാപാത്രമായ കളപ്പുരക്കൽ ഗൗരി എന്ന കഥാപാത്രത്തെയാണ് ഉമ്മ നായർ സ്ക്രീനിൽ അവതരിപ്പിക്കുന്നത്.