കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേരാണ് മരിച്ചത്.പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്.
കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിര്‍മ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍.