കേരളത്തിൽ ഇപ്പോൾ സർവസാധാരണയായി നടന്നുവരുന്ന ഒന്നാണ് ട്രാൻസ്ജെൻഡർ വിവാഹങ്ങൾ. പണ്ട് വളരെയധികം യാഥകളും ഒറ്റപെടലുകളും ഈ വർഗം അനുഭവിച്ചിരുന്നു എന്നാൽ ഇപ്പോൾ അതിൽനിന്നും ഒരുപാടു മാറ്റം സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്ദി സാദിയയെ വിവാഹത്തിന് ഒരുക്കിയത് പ്രശസ്തമേക്കപ് ആർട്ടിസ്റ്റും വളർത്തമ്മയുമായ രഞ്ജു രഞ്ജിമാർ. ഓറഞ്ച് പട്ടുസാരി ധരിച്ചാണ് ഹെയ്ദി വിവാഹവേദിയിലെത്തിയത്. രഞ്ജുവിന്റെ മേക്കപ്പിനൊപ്പം അനുയോജ്യമായ ആഭരണങ്ങളും കൂടി ചേർന്നതോടെ അതിസുന്ദരിയായ നവവധുവായി ഹെയ്ദി സാദിയ മാറി.
വിവാഹത്തിനൊരുങ്ങി നിൽക്കുന്ന ഹെയ്ദി സാദിയയുടെ ചിത്രങ്ങൾ രഞ്ജു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.ഗോൾഡൻ കുർത്തയും കസവു മുണ്ടും ധരിച്ചാണ് അഥർവ് വിവാഹത്തിനെത്തിയത്. സാദിയയേയും അഥർവിനേയും അനുഗ്രഹിക്കുന്ന ചിത്രവും രഞ്ജു പങ്കുവച്ചിട്ടുണ്ട്. ‘‘ആശംസകളേക്കാൾ നന്മകൾ ഉണ്ടാകട്ടെ, വ്യക്തി ബന്ധങ്ങൾക്ക് മൂല്യം നൽകി ജീവിക്കാൻ കഴിയട്ടെ, ദീർഘ സുമംഗലീ ഭവ:’’ എന്ന് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.
ഹരിപ്പാട് സ്വദേശിയാണ് അഥർവ്. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആണ്. ജനുവരി 26ന് എറണാകുളത്തെ എൻഎസ്എസ് കരയോഗം ഹാളിലായിരുന്നു വിവാഹചടങ്ങുകൾ. കേരളത്തിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാൻസ്ജെൻഡർ വിവാഹമായിരുന്നു ഇവരുടേത്.
മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…
വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…
മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…