Film News

ഇതുവരെ കണ്ട നസ്‌റിയ ആയിരിക്കില്ല ട്രാന്‍സില്‍! നടിയെക്കുറിച്ച്‌ അന്‍വര്‍ റഷീദ്‌

മലയാളി പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന നസ്രിയ ചിത്രമാണ് ട്രാൻസ്. വിവാഹ ശേഷം മലയാളത്തിൽ ആദ്യമായാണ് താരജോഡികൾ ഒരുമിച്ചു വീണ്ടും നായികാനായകൻ ആയിട്ടുള്ള ചിത്രം ഇറങ്ങാൻ പോകുന്നത്. ഇവരെ വീണ്ടും ഒരുമിച്ച് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരി 14നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 20 കോടിക്ക് മുകളില്‍ ബജറ്റാണ് ചിത്രത്തിനുളളത്. ഫഹദിനെന്ന പോലെ നസ്രിയയ്ക്കും ഏറെ സവിശേഷതകളുളള ഒരു കഥാപാത്രമാണെന്ന് അന്‍വര്‍ റഷീദ് പറയുന്നു. എസ്തര്‍ ലോപ്പസ് എന്ന റോളിലാണ് നടി ചിത്രത്തില്‍ എത്തുന്നത്. സാധാരണയായി നസ്രിയ ചെയ്യാറുളള തുളളിച്ചാടി നടക്കുന്ന ബബ്ലിയായ കഥാപാത്രമല്ല ഇതെന്നും അന്‍വര്‍ റഷീദ് വ്യക്തമാക്കി.

- Advertisement -

വിവാഹ ശേഷം നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തുന്നത്. സംവിധായകൻ എന്ന നിലയിൽ എപ്പോഴും പുതുമ കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സംവിധായകൻ കൂടിയാണ് അൻവർ റഷീദ്. നാല്  ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഗൗതം വാസുദേവ മേനോന്‍, ചെമ്ബന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ്,ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആരുഷി മുഡ്ഗല്‍, അശ്വതി മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജാക്‌സണ്‍ വിജയനും സുശിന്‍ ശ്യാമും സംഗീതമൊരുക്കുന്നു. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് ട്രാന്‍സ്.

Athul

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

2 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

4 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

6 hours ago