കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളായ സൂര്യക്കും ഇഷാനും പിന്നാലെ ചരിത്രം കുറിച്ച വിവാഹം ആയിരുന്നു പ്രണയിതാക്കളായ തൃപ്തിയുടെയും ഹൃതിക്കിന്റെതും. കാത്തിരിപ്പിനൊടുവിലെ പ്രണയസാക്ഷാത്കാരമായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിനെ പരിഹസിച്ച് പോലും സൈബര്‍ സദാചാരവാദികള്‍ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ഹൃത്വിക്കും മഞ്ചേശ്വരം സ്വദേശിയായ തൃപ്തി ഷെട്ടിയും ആലുവ ശ്രീ പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതര്‍ ആയത്. വിവാഹിതരായി ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവരുടെ ദാമ്പത്യമാണ് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.
ബാല്യത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട തൃപ്തിയെ വരണമാല്യം അണിയിച്ചത് സെലിബ്രിറ്റി മേക്കപ്പ് ആര്്ടിസ്സ്റ്റ് രഞ്ജുരഞ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടമായ തൃപ്തിയെ ഹൃത്വിക്കിന് അമ്മയുടെ സ്ഥാനം നല്കിയതും ഇവരായിരുന്നു.
ഹൃത്വിക്കിന്റെ പ്രണയം പലതവണ തൃപ്തി നിരസിച്ചെങ്കിലും ഇവര്‍ ഒടുവില്‍ ഒന്നായി മാറി. അതിന്റെ പിന്നിലെ കഥയും തൃപ്തി പങ്കുവയ്ക്കുന്നുണ്ട്. ജീവിതം കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തൃപ്തി അപ്പോള്‍. വീട് പോലും സ്വന്തമായി ഇല്ല. ആ ലക്ഷ്യം പൂര്‍ത്തിയാക്കണം. രണ്ട് കുട്ടികള്‍ വേണം. അമ്മയാകാന്‍ കഴിയില്ലെങ്കിലും ദത്തെടുത്തെങ്കിലും കുട്ടികളെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ പഠനവും അവരുടെ വളര്‍ച്ചയും തന്റെ ലക്ഷ്യമെന്ന് തൃപ്തി ആഗ്രഹിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് വീണ്ടും ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കിട്ട ഫോട്ടോയില്‍ ഒരുകുട്ടിയുണ്ടായിരുന്നു. ദമ്പതികള്‍ ദത്തെടുത്തതാണോ ഈ കുട്ടിയെ എന്ന ചോദ്യമാണ് ഉയര്‍ത്തിയിരുന്നത്. ഇതിനുള്ള ഉത്തരം നല്‍കുകയാണ് ഹൃത്വിയും
വണ്‍വേ പ്രണയം സക്സസ് ആയപ്പോള്‍
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സന്തുഷ്ടകരമായ ഒരു ജീവിതം ആണ് ഇരുവരും മുന്പോട്ട് കൊണ്ടുപോകുന്നത്. ഇതിനിടയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ വഴി പങ്കിടുന്ന ചിത്രങ്ങളില്‍ ഒരു കുഞ്ഞും ഇരുവര്‍ക്കും ഒപ്പമുണ്ട്. ഇരുവരുടെയും ഒപ്പം കാണുന്ന കുട്ടി ആരാണ് എന്ന സംശയം നിരവധിപേര്‍ ഉന്നയിക്കുകയും ചെയ്തു. ഇതിനുള്ള ഉത്തരം നല്‍കുകയാണ് ഇപ്പോള്‍ ഹൃതികും ത്രിപ്തിയും.
ഇത് ഞങ്ങളുടെ ഒരു സുഹൃത്തിന്റെ മകള്‍ ആണ്. ഞങ്ങളുടെ കുഞ്ഞോ, ദത്തെടുത്തതോ അല്ല, പകല്‍ സമയം മുഴുവനും ഞങ്ങള്‍ക്ക് ഒപ്പം ഇവള് ഉണ്ടാകും. വൈകുന്നേരം അവളെ കൊണ്ടുപോകും. പകല്‍ ഞങ്ങള്‍ ആണ് അവളുടെ പപ്പയും മമ്മയും എന്ന് ഹൃത്വിക്ക് പറയുന്നത്.
എന്നാല്‍ ഈ കമന്റിന് പിന്നാലെയും നിരവധി വിവാദങ്ങള്‍ ഉയര്‍ത്തുകയാണ്. ഹൃതിക് ലാസ്റ്റ് ഒരു വിഷമം വരരുത്..എന്നൊരാള്‍ പറയുമ്പോള്‍ ശരിയാണ് എല്ലാവരും പറയുന്നുണ്ട്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യില്‍ എന്നാണ് വാര്‍ത്താ അവതാരകന് കൂടിയായ ഹൃത്വിക്ക് അറിയിച്ചത്. എന്നാല്‍ വിവാദങ്ങളില്‍ തളരാതെയാണ് ദമ്പതികള്‍ മുന്നോട്ട് പോകുന്നത്. തങ്ങളുടെ സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ ദമ്പതികള്‍ പങ്കുവയ്ക്കാറുണ്ട്.