മലയാളത്തിലെ യുവതാരങ്ങളില്‍ ഏറേ ആരാധകരുള്ള താരമാണ് ടോവിനോ തോമസ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് ടോവിനോ. മിന്നല്‍ മുരളി, കല്‍ക്കി പോലുള്ള തന്റെ ചിത്രങ്ങള്‍ക്കായി ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ ടോവിനോ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ വീഡിയോകള്‍, മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ചെങ്കുത്തായ പാറക്കെട്ടിലേക്ക് സാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ടോവിനോ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ടോവിനോ ചെങ്കുത്തായ പാറയിടുക്ക് കയറിയത്.
ഏറെ അപകടം നിറഞ്ഞ മലനിരകളിലൂടെയാണ് ടൊവിനോ കയറിപ്പോകുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കുകയോ, വിഎഫ്എക്സിന്റെ സഹായം തേടുകയോ ചെയ്യാതെയാണ് ടോവിനോ മല കയറിയത്.
View this post on Instagram
ടോവിനോയുടെ സാഹസികത കണ്ട് ആരാധകരുടെ ശ്വാസം നിലച്ചു പോവുകയാണ്. അതേസമയം താരത്തിന്റെ സാഹസികതയെ പ്രശംസിച്ച് ആരാധകര്‍ രംഗത്ത് വരുന്നുണ്ട്.
നിങ്ങള്‍ റിയല്‍ മിന്നല്‍ മുരളി തന്നെയാണ് എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളായി കുറിക്കുന്നത്. എന്തായാലും ടോവിനോയുടെ വീഡിയോ വൈറലായി കഴിഞ്ഞു.