തൻറെ പുതിയ ചിത്രമായ കളക്ക് എ സർട്ടിഫിക്കറ്റ് കിട്ടിയ കാര്യം സാമൂഹ്യ മാധ്യമത്തിൽ പങ്കു വെച്ചിരിക്കുകയാണ് ടോവിനോ തോമസ്. സെൻസറിങ്ങിന് ശേഷമാണ് താരത്തിൻറെ പോസ്റ്റ് എത്തിയത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്ന ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഈ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെയാണ് ടോവിനോ തോമസിന് പരിക്കേറ്റത്. വയറിനുള്ളിൽ പരിക്കേറ്റ താരം ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് കുറച്ചു വിശ്രമത്തിന് ശേഷം ആണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. മനുഷ്യനും വന്യതയും പ്രമേയമാകുന്ന ചിത്രമാണ് ഇതെന്നാണ് സൂചന.
ചിത്രം നിർമ്മിക്കുന്നത് ടോവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ്. മനുഷ്യ പരിണാമം ആധാരമാക്കിയ ത്രില്ലർ ഗണത്തിൽ പെടുന്ന എന്ന ചിത്രമാണിത്. ചിത്രത്തിൻറെ രചന നിർവ്വഹിച്ചത് യദു പുഷ്പാകരനും രോഹിതും ചേർന്നാണ്. ലാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇതിനുമുൻപ് എടക്കാട് ബെറ്റാലിയനിൽ ടോവിനോയും ദിവ്യയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഒരു നായയും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻറെ ട്രെയിലർ വളരെയധികം ശ്രദ്ധനേടിയിരുന്നു.