മോഷ്ടിക്കാന്‍ കയറി കുടങ്ങിയ കള്ളനെ പിടികൂടി നാട്ടുകാര്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജഡിമുടി എന്ന സ്ഥലത്താണ് സംഭവം. പാപ്പാറാവു എന്ന മോഷ്ടാവാണ് പിടിയിലായത്. ക്ഷേത്രത്തിലായിരുന്നു പാപ്പാറാവു മോഷണത്തിനെത്തിയത്. ക്ഷേത്രമതില്‍ തുരന്ന് അകത്തു കടന്ന് വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളയാനായിരുന്നു ഇയാളുടെ പദ്ധതി. ഇതാണ് പൊളിഞ്ഞത്.
ക്ഷേത്രമതില്‍ തുരന്നാണ് പാപ്പാറാവു അകത്തു കടന്നത്. മോഷണം കഴിഞ്ഞ് അകത്തേക്ക് കയറിയ ദ്വാരത്തിലൂടെ തന്നെ പുറത്തിറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് പാളി. ദ്വാരത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ അതില്‍ നിന്ന് രക്ഷപെടാന്‍ സഹായത്തിന് നിലവിളിക്കേണ്ടി വന്നു.
മോഷ്ടാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി പാപ്പാറാവുവിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.