നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും.
എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും നീലവരയും ഒക്കെ വരച്ചു വെച്ചിട്ടുള്ളത് എന്ന് ആലോചിച്ചിട്ടുണ്ടോ? പലരും ഇത് ശ്രദ്ധിച്ചിട്ട് പോലും ഉണ്ടാവില്ല.
നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ഒരുകാലത്ത് നിരക്ഷരരായിരുന്നു. ട്രെയിനിൽ വ്യത്യസ്ത തരത്തിലുള്ള കോച്ചുകൾ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ.. അത്തരത്തിൽ ഓരോ കോച്ചിനെയും, നിരക്ഷരരായ ആളുകൾക്ക്, പെട്ടെന്ന് ഐഡന്റിഫൈ ചെയ്യുവാൻ വേണ്ടിയാണ് ഇങ്ങനെ പല നിറത്തിലുള്ള മാർക്കുകൾ നൽകിയിരിക്കുന്നത്.
എന്നാൽ പിന്നീട്, നമ്മുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും സാക്ഷരത കൈവന്നിട്ടും, നമ്മൾ ഇപ്പോഴും ഇതൊരു കസ്റ്റം പോലെ തുടർന്ന് വരികയാണ്. തിരഞ്ഞെടുപ്പിൽ ഇപ്പോഴും പാർട്ടികൾ അവരുടെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതു പോലെ, ട്രെയിനിലും ഈ രീതി തുടർന്നുപോകുകയാണ്.
വെള്ള വരയാണ് കോച്ചുകൾക്ക് മുകളിൽ നൽകിയിരിക്കുന്നത് എങ്കിൽ അത് ജനറൽ കോച്ച് ആയിരിക്കും.
ഭിന്നശേഷിയുള്ളവർക്കും അസുഖബാധിതരായവർക്കും വേണ്ടിയുള്ള കോച്ചുകളിൽ മഞ്ഞനിറം ആയിരിക്കും നൽകിയിട്ടുണ്ടാവുക.
സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക കോച്ചുകൾ ഗ്രെ നിറത്തിൽ ആയിരിക്കും പെയിൻറ് ചെയ്തിട്ടുണ്ടാവുക, അതിനു മുകളിലുള്ള വരകൾക്കും ഗ്രേ നിറമായിരിക്കും.
ഫസ്റ്റ് ക്ലാസ് കോച്ചുകൾക്ക് ഗ്രേ നിറമായിരിക്കും നൽകിയിട്ടുണ്ടാവുക. ഇതിനു മുകളിൽ ചുവപ്പു നിറത്തിലുള്ള വരകൾ ഉണ്ടായിരിക്കും.
അതേസമയം മണിക്കൂറിൽ 70 മുതൽ 140 കിലോമീറ്റർ വരെ സ്പീഡ് എടുക്കാവുന്ന തീവണ്ടികളുടെ കോച്ചുകൾക്കാണ് നീല നിറം നൽകുന്നത്. ഐസിഎഫ് കോച്ചുകൾ എന്നാണ് ഇത്തരം കോച്ചുകൾ അറിയപ്പെടുന്നത്.
എസി ഐസിഎഫ് കോച്ചുകൾ ഉള്ള തീവണ്ടികളുടെ കോച്ചുകൾക്ക് ചുവപ്പുനിറം ആയിരിക്കും നൽകിയിട്ടുണ്ടാവുക.
അതുപോലെ ഇരുന്നു സഞ്ചരിക്കാൻ മാത്രം സൗകര്യം ഉള്ള ട്രെയിൻ പച്ച നിറത്തിലുള്ള വരകളാണ് ഉണ്ടാവുക.