പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് ബാല. ‘അന്പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഷെഫീക്കിന്റെ സന്തോഷമാണ് ബാലയുടെ ഏറ്റവും പുതിയ മലയാള സിനിമ. ഈ അടുത്ത് റിലീസ് ചെയ്ത സിനിമക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷം എല്ലാം താരം പങ്കുവെച്ചിരുന്നു.
ഇതിനിടെ ബാല നടന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് എന്തുകൊണ്ടാണ് മോഹന്‍ലാല്‍ എന്ന നടനെ ഇത്രയേറെ ഇഷ്ടമെന്നാണ് വീഡിയോയില്‍ ബാല പറയുന്നത്.
‘വളരെ ബിസിയായിട്ടുള്ള നടനാണ് മോഹന്‍ലാല്‍ സാര്‍. പക്ഷെ 90 വയസുള്ള അമ്മയ്ക്ക് വയ്യാതെയായപ്പോള്‍ എല്ലാ ഷൂട്ടിങും കാന്‍സല്‍ ചെയ്ത് ഒരു മകനായി അമ്മയെ നോക്കാന്‍ ഹോസ്പിറ്റലില്‍ അദ്ദേഹം നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’ ‘അദ്ദേഹം കാണിച്ച ആ സ്നേഹമാണ് മോഹന്‍ലാല്‍ സാറിനോട് എനിക്ക് ബ?ഹുമാനവും സ്നേഹവും തോന്നാന്‍ കാരണം’ ബാല പറഞ്ഞു. ഇപ്പോള്‍ അമ്മ മാത്രമാണ് മോഹന്‍ലാലിനുള്ളത്. ചേട്ടനേയും അച്ഛനേയും മോഹന്‍ലാലിന് നേരത്തെ നഷ്ടപ്പെട്ടതാണ് ബാല പറഞ്ഞു.