മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ മഞ്ജു വാര്യർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളത്തിൽ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാൾ എന്ന പേരെടുത്തു. എന്നാൽ ദിലീപിനെ വിവാഹം ചെയ്ത ശേഷം താരം സിനിമയിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് ഒരുപാട് വർഷങ്ങൾക്കു ശേഷം ദിലീപിനെ വിവാഹമോചനം ചെയ്തതിനുശേഷം ആണ് താരം ശക്തമായി തിരിച്ചുവരവ് മലയാള സിനിമയിലേക്ക് നടത്തിയത് എന്ന് മാത്രമല്ല അതിനുശേഷം താരം മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.
ഒരു സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് താരം പറയുന്ന വാക്കുകൾ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു വനിത നടത്തുന്ന സംരംഭമാണ് താരം ഇപ്പോൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. സ്ത്രീകൾ ആഗ്രഹിക്കുന്നത് പോലെ വിജയകരമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്നാണ് മഞ്ജു പറയുന്നത്. അതേസമയം സ്ത്രീപുരുഷ വേർതിരിവ് ഉണ്ട് എന്ന കാര്യത്തിനോട് കുറച്ചുനാളുകളായി താൻ വിശ്വാസം പുലർത്തുന്നില്ല എന്നും മഞ്ജു വാര്യർ പറയുന്നു.
സ്ത്രീകളും പുരുഷന്മാരും പരസ്പരം ബഹുമാനത്തോടെ ഒന്നിച്ചു നിന്നുകൊണ്ട് വേണം മനസ്സമാധാനം ഉള്ള ഒരു സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാൻ എന്നാണ് മഞ്ജു വാര്യർ പറയുന്നത്. ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൈവരിക്കുവാൻ പല കാരണങ്ങൾ കൊണ്ടും സ്ത്രീകൾക്ക് കഴിയാറില്ല. അത്തരത്തിൽ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേരെ തനിക്ക് അറിയാമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
ഇവർ എല്ലാവരും അവരുടെ ജീവിതത്തിൽ വിജയിക്കട്ടെ എന്നും അങ്ങനെ അവരെല്ലാവരും വളർന്ന് സ്ത്രീപുരുഷ വേർതിരിവ് ഇല്ലാതായി മാറട്ടെ എന്നുമാണ് മഞ്ജു വാര്യർ പറയുന്നത്. ഇത് തന്റെ ആത്മാർത്ഥമായിട്ടുള്ള ആഗ്രഹമാണ് എന്നും മഞ്ജു വാര്യർ കൂട്ടിച്ചേർക്കുന്നു.