മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പൃഥ്വിരാജ്. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു ഇദ്ദേഹം സിനിമ മേഖലയിൽ എത്തിയത്. ഇന്ന് മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നുമാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. നിരവധി സിനിമകളാണ് ഈ വർഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ചത് എന്ന് മാത്രമല്ല നിരവധി അന്യഭാഷാ സിനിമകൾ ഇവിടെക്ക് വിതരണത്തിന് എടുക്കുകയും ചെയ്തു ഇദ്ദേഹം.
ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. കാപ്പ എന്ന സിനിമയാണ് ഇപ്പോൾ തീയറ്ററിൽ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച റിപ്പോർട്ടുകൾ ആണ് സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. അപർണ ബാലമുരളി സിനിമയിൽ നായികയായി അഭിനയിച്ചത്. ഇപ്പോൾ അപർണയെ കുറിച്ച് പൃഥ്വിരാജ് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
താൻ വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയ വ്യക്തി ആണ് എന്നും അതുകൊണ്ടുതന്നെ അന്നൊന്നും സെറ്റിൽ ചെറിയ താരങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ സെറ്റിൽ തന്നെ പ്രായത്തിലുള്ള ഏക വ്യക്തി പലപ്പോഴും നായിക ആയിരിക്കും എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. അതുകൊണ്ടുതന്നെ അന്നത്തെ നായികമാരും ആയിട്ടാണ് കൂടുതൽ കമ്പനി. അവരെയാണ് കൂടുതൽ അറിയാവുന്നത്. പക്ഷേ അപർണയെ പോലെയുള്ള നടിമാർ എന്നെക്കാൾ വളരെ ചെറുപ്പമാണ്. എനിക്ക് അപർണയെക്കാൾ 13 വയസ്സ് കൂടുതലാണ് എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
ഇതുകൂടാതെ അമർ അക്ബർ അന്തോണിയുടെ സെറ്റിൽവെച്ച് നടന്ന ഒരു രസകരമായ സംഭവവും പൃഥ്വിരാജ് വെളിപ്പെടുത്തി. ഈ സിനിമയിലെ നായിക നമിത പ്രമോദ് ആയിരുന്നു. നമിത പൃഥ്വിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു – ഞാൻ മൂന്നാം ക്ലാസ് മുതൽ ചേട്ടൻറെ വലിയ ആരാധിക ആണ്. ഇത് കേട്ടപ്പോൾ പൃഥ്വിരാജ് ചമ്മി പോയിട്ടുണ്ടാവും അല്ലേ എന്നാണ് ഇപ്പോൾ പൃഥ്വിരാജ് ആരാധകർ മാത്രമല്ല സാധാരണ സിനിമ പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്നത്.