ഇന്ത്യയിലെ ഏറ്റവും കോടീശ്വരനായ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, ഏറ്റവും ദരിദ്ര മമതാ ബാനർജി, 30-ൽ 29-ഉം കോടീശ്വരന്മാർ, പിണറായി വിജയൻ്റെ സ്ഥാനം എവിടെയാണെന്ന് അറിയുമോ?

ഇന്ത്യയിൽ നിലവിൽ 30 മുഖ്യമന്ത്രിമാർ ആണ് ഉള്ളത്. ഇതിൽ 29 മുഖ്യമന്ത്രിമാർ കോടീശ്വരന്മാരുടെ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. നിലവിലെ മുഖ്യമന്ത്രിമാരുടെ ആസ്തി പരിശോധിച്ച എ ഡി ആർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ സംഭവങ്ങൾ എല്ലാം തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൂട്ടത്തിൽ ദരിദ്ര എന്ന് പറയാവുന്നത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാത്രമാണ്.

ഇന്ത്യയിലെ ഏറ്റവും കോടീശ്വരനായ മുഖ്യമന്ത്രി വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡി ആണ്. 510 കോടിയാണ് ഇദ്ദേഹത്തിൻറെ സമ്പാദ്യം എന്നാണ് റിപ്പോർട്ടർ പറയുന്നത്. അതേസമയം 15 ലക്ഷം രൂപ മാത്രമാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആസ്തി. അതേസമയം കേരള മുഖ്യമന്ത്രി കോടീശ്വരന്മാരുടെ പട്ടികയിലാണ് ഇടം നേടിയിട്ടുള്ളത് എങ്കിലും ഏറ്റവും അവസാനമാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.

മമതാ ബാനർജി കഴിഞ്ഞാൽ പിന്നെ ഏറ്റവും സമ്പത്ത് കുറഞ്ഞ മുഖ്യമന്ത്രിമാർ ഒന്നു കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റൊന്ന് ഹരിയാനയുടെ മുഖ്യമന്ത്രിയും ആണ്. ഒരു കോടിക്ക് മുകളിലാണ് ഇവർ രണ്ടുപേരുടെയും ആസ്തി. 28 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കണക്കാണ് ഇത്.

അതേസമയം ഇവർ തന്നെ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യമാണ് മൂലത്തിൽ പറയുന്ന കണക്കുകൾ ആണ് ഇവ. 33 കോടിയാണ് ഈ മുഖ്യമന്ത്രിമാരുടെ എല്ലാവരുടെയും ശരാശരി ആസ്തി എന്നു പറയുന്നത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി, ഒറീസ മുഖ്യമന്ത്രി എന്നിവരാണ് രണ്ടുമൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.