മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് പരിപാടിയിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. രണ്ടാമത്തെ സീസണിൽ ആയിരുന്നു താരം മത്സരാർത്ഥിയായി എത്തിയത്. ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായ സീസൺ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. കൊറോണ കാരണം ഇടക്കിവച്ച് നിർത്തേണ്ടി വന്നതുകൊണ്ട് ഈ സീസണിലെ എല്ലാവരെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം ഇനി വിളിച്ചാൽ ഈ പരിപാടിയിലേക്ക് പോകില്ല എന്നാണ് താരം പറയുന്നത്. അതിന് രണ്ടുമൂന്നു കാരണങ്ങളുണ്ട് എന്നാണ് താരം പറയുന്നത്. കാരണങ്ങളെല്ലാം തന്നെ താരം എണ്ണി എണ്ണി പറയുകയും ചെയ്തു. അപ്പോൾ പലരും ബിഗ് ബോസ് പരിപാടിയിലേക്ക് വരുന്നത് ഇതൊക്കെ മനസ്സിൽ വച്ചുകൊണ്ട് ആണ് അല്ലേ എന്നും ബിഗ് ബോസ് പരിപാടിയെ വിട്ടു ഇറങ്ങിയവരുടെ ഇന്നത്തെ അവസ്ഥ ഇതൊക്കെയാണ് അല്ലേ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ആരും ബിഗ് ബോസ് പരിപാടിയിൽ പങ്കെടുക്കാനുള്ള പ്രധാന കാരണം അന്ന് താരത്തിന് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല എന്നതാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടിയായിരുന്നു താരം ബിഗ് ബോസ് പരിപാടിയിൽ പോയത്. ഇവിടെനിന്നും മോശമല്ലാത്ത ഒരു തുക കിട്ടിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അതുകൊണ്ടാണ് വീട് ഉണ്ടാക്കിയത് എന്നും താരം പറയുന്നു.
രണ്ടാമത്തെ കാരണമായി താരം പറയുന്നത് ഫാമിലി ആണ്. ഇന്ന് തനിക്ക് ചുറ്റും ഭർത്താവിന്റെയും മകനും പാട്ടും അപ്പനും അമ്മയും എല്ലാവരും ഉണ്ട്. ഇതുപോലെയൊക്കെ തന്നെയായിരിക്കും ബിഗ് ബോസ് വീട്ടിലും എന്നു കരുതിയാണ് അങ്ങോട്ട് പോയത്. അവിടെ ചെന്നപ്പോൾ ആയിരുന്നു ഇത് നമുക്ക് പറ്റുന്ന പരിപാടിയല്ല എന്ന് മനസ്സിലായത്. അവിടെ കുറെ ആളുകളുടെ കൂടെ ഒന്നിച്ചു താമസിക്കണം എന്ന് മാത്രമേ പരിപാടിയെക്കുറിച്ച് അറിയുമായിരുന്നുള്ളൂ എന്നാണ് താരം പറയുന്നത്.
അതേസമയം അവിടെ ഇത്രയും കടമ്പകൾ ഉണ്ട് എന്ന് മനസ്സിലാക്കിയത് അതിനുള്ളിൽ കയറിയപ്പോൾ മാത്രമാണ് എന്നും ഇനി അത് ഒരിക്കൽ കൂടി അനുഭവിക്കാൻ എനിക്ക് സാധിക്കില്ല എന്നുമാണ് താരം പറയുന്നത്. അതേസമയം മൂന്നാമത്തെ കാരണമായി താരം പറയുന്നത് താൻ ഒട്ടും ആഗ്രഹിച്ചിട്ടല്ല അങ്ങോട്ട് പോയത് എന്നും വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു എല്ലാം സംഭവിച്ചത് എന്നും സത്യത്തിൽ അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യഥാർത്ഥ എന്ന് മനസ്സിലായത് എന്നും അവിടെ ആര് വിഷമിച്ചാലും തനിക്കും വിഷമം വരുമായിരുന്നു എന്നുമാണ് താരം പറയുന്നത്.