കല്യാണത്തിന്റെ അന്ന് കാലിലൂടെ പാൻ്റ് കയറുന്നില്ല, നടിയുടെ സഹോദരന് വിവാഹദിവസം കിട്ടിയ പണി കണ്ടോ? നൂറുകണക്കിന് അതിഥികളുടെ മുൻപിൽ വച്ച് സംഭവിച്ചത് ഇങ്ങനെ ഇങ്ങനെ

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹൻ. നടന്‍ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകള്‍ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പ്രിയയുടെ കുഞ്ഞ് വേദുവെന്ന് വിളിക്കുന്ന വര്‍ധാന്‍ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുടുംബത്തിലെ വിശേഷത്തിന് ആശംസകളുമായി ഒട്ടുമിക്ക പേരും എത്തിയിരുന്നു.  വര്‍ധാന്‍റെ പിറന്നാളിന് പിന്നാലെ അമ്മ പ്രിയയുടെ പിറന്നാളെത്തി. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ ഇന്ദ്രജിത്തും സഹോദരി പൂര്‍ണിമയും എത്തിയിരുന്നു.

താരനിബിഡമായ വിവാഹമായിരുന്നു ഇരുവരുടേതും. ഇപ്പോഴിത വിവാഹ ജീവിതം പത്താം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്ബോള്‍ കല്യാണ ദിവസം നടന്ന ചില രസകരമായ വിശേഷങ്ങള്‍ ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയയും നിഹാലും.മണ്ഡപത്തിലേക്ക് വരാന്‍ പാന്റ് ധരിച്ചപ്പോള്‍ പാന്റ് കയറുന്നില്ല. ആ തിരിക്കില്‍‌ എന്ത് ചെയ്യണമെന്നറിയില്ല. എല്ലാ ​ഗസ്റ്റും പെണ്ണിനും ചെക്കനും വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. അവസാനം പൂര്‍ണ്ണിമ ചേച്ചി ഷോപ്പില്‍ വിളിച്ച്‌ വേ​ഗം ഒരു പാന്റ് എത്തിക്കാന്‍ ആവശ്യപ്പെട്ടു. പാന്റ് പരിപാടി നടക്കുന്ന സ്ഥലത്തേക്കാണ് ഷോപ്പിലെ ആളുകള്‍ കൊണ്ടുവന്നത്.’അവിടെ വരെ എത്താന്‍ ഷോര്‍വാണിക്ക് അടിയില്‍ ബെര്‍മുഡയാണ് ധരിച്ചത്. കാറില്‍ ഇരുന്നുകൊണ്ട് തന്നെയാണ് മാറ്റിയത്. ഷോപ്പിലെ ആളുകള്‍ പെട്ടന്ന് തന്നെ പാന്റ് എത്തിച്ചില്ലായിരുന്നുവെങ്കില്‍ അത് പാന്റില്ലാത്ത കല്യാണമായി പോയേനെ. ഇരുവരും പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രിയയും നിഹാലും യുക്രെയ്‌നില്‍ അവധി ആഘോഷിക്കാനായി പോയിരുന്നു ഈ കുടുംബം യുക്രെയ്‌നില്‍ കുടുങ്ങി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കുറച്ച് മാസം മുമ്പ് പ്രിയ മോഹന്‍ കുടുംബ സമേതം ഉക്രൈനില്‍ പോയിരുന്നു.

ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. പ്രിയ മോഹന്‍ ഉക്രൈനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകളുടെ തലക്കെട്ട് വന്നിരുന്നത്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ഉൾപ്പെടെ നല്‍കിയാണ് വ്യാജ പ്രചരണം അന്ന് ചിലർ നടത്തിയിരുന്നത്.