തെലുങ്ക് സിനിമയിലെ പ്രശസ്ത താരങ്ങളിലൊരാളാണ് ലക്ഷ്മി മഞ്ജു. മോഹൻ ബാബു എന്ന സൂപ്പർതാരത്തിൻ്റേ മകളാണ് ഇവർ. കഴിഞ്ഞദിവസം വനിതാ ദിനത്തോടനുബന്ധിച്ച് ഇവർ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ബോഡി ഷെയ്മിങ്, കാസ്റ്റിംഗ് കൗച്ച് തുടങ്ങിയ പ്രശ്നങ്ങൾ തനിക്ക് നേരിടേണ്ടി വന്നിരുന്നു എന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്. എപ്പോഴെങ്കിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരിക ചോദിച്ചത്. അതിനു താരം നൽകിയ ഉത്തരം ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചത്.
“ഐടി, ബാങ്കിംഗ്, സിനിമകൾ, അങ്ങനെ പല മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ എനിക്ക് അറിയാം. ഇവിടെയെല്ലാം അത്തരം പ്രവർത്തികൾ നടക്കുന്നുണ്ട്. ഞാനും ഇത്തരത്തിലുള്ള ദുരനുഭവങ്ങളിൽ കൂടെ കടന്നു പോയിട്ടുണ്ട്” – താരം പറയുന്നു. ഇത് സ്ത്രീകൾ എല്ലാ മേഖലയിലും നേരിടുന്ന ഒരു കോമൺ പ്രശ്നമാണ് എന്നും താരം കൂട്ടിച്ചേർത്തു.
താൻ ഒരു പ്രമുഖ കുടുംബത്തിൽ നിന്നും വരുന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വരില്ല എന്നാണ് താരം ആദ്യം കരുതിയത്. എന്നാൽ കാര്യങ്ങൾ ഒരിക്കലും അങ്ങനെ ആയിരുന്നില്ല. “അവർ ഒരിക്കലും നിങ്ങളോട് നല്ല രീതിയിൽ പെരുമാറില്ല” – താരം പലകാര്യങ്ങളും പറയാതെ പറയുന്നു.
പലപ്പോഴും താൻ ബോഡി ഷെയ്മിങ് എടുത്തു എന്നാണ് താരം വെളിപ്പെടുത്തുന്നത്. “ചിലപ്പോൾ നല്ല ഫിഗർ ഉള്ള സമയത്ത് അവർ ഫിഗർ കൂടിപ്പോയി എന്ന് പറഞ്ഞ് കളിയാക്കുന്നു. അതേസമയം മെലിഞ്ഞാൽ കൂടുതൽ മെലിഞ്ഞു പോയി എന്നു പറഞ്ഞു പരിതപിക്കുന്നു. നിങ്ങൾക്ക് എല്ലായിപ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കുവാൻ സാധിക്കില്ല” – ഇതായിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞത്. മറ്റുള്ളവരുടെ സന്തോഷങ്ങൾ നോക്കി പോകും അതെ നിങ്ങൾ എപ്പോഴും നിങ്ങൾക്ക് കംഫർട്ടബിൾ ആയിട്ടുള്ള കാര്യമാണ് ചെയ്യേണ്ടത്. പേടി കൂടാതെ വളരെ ധൈര്യത്തോടെ അതെല്ലാം പ്രകടിപ്പിക്കുവാനുള്ള തൻ്റെടം ഉണ്ടാവണമെന്നും താരം വനിതാദിനത്തിൽ പറയുന്നു.