മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് താരത്തിന് മലയാളികൾക്കിടയിൽ നിന്നും ലഭിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിലെ നായിക സാമന്ത ആയിരുന്നു എന്നതുകൊണ്ടാണ്.
അതേസമയം നടിയുടെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ശാകുന്തളം എന്നാണ് സിനിമയുടെ പേര്. ഗുണ ശേഖർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നാളെയാണ് സിനിമയുടെ റിലീസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളിൽ എല്ലാം തന്നെ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ഒന്നും തന്നെ താരം പങ്കെടുക്കുന്നില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ ആണ് ഉയർന്നുവന്നിരിക്കുന്നത്.
പ്രമോഷൻ പരിപാടികൾക്ക് വരാൻ പറ്റില്ല എങ്കിൽ പിന്നെ എന്തിനാണ് പണം വാങ്ങി സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം പറയാനുള്ള കാരണം എന്താണ് എന്ന് അറിയുമോ? ചില തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷൻ പരിപാടികളും എല്ലാം ഉള്ളതിനാൽ ആണ് ശാകുന്തളം സിനിമയിലെ പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നാണ് താരം പറയുന്നത്. എന്നാൽ താരം പൂർണമായി വിട്ടുനിൽക്കുകയാണ് എന്ന് പറയുവാൻ പറ്റില്ല.
ധാരാളം പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുത്തു കഴിഞ്ഞു ഇതിനോടകം. കേരളത്തിൽ ഉൾപ്പെടെ താരം ശാകുന്തളം സിനിമയുടെ ഭാഗമായി എത്തിയിരുന്നു. അതേസമയം താരം ഒരു പാതി മലയാളിയാണ് എന്നതാണ് സത്യം. നടിയുടെ അമ്മ ആലപ്പുഴക്കാരിയാണ്. എങ്കിലും താരത്തിന് മലയാളം അറിയില്ല എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് തനിക്ക് മലയാളം പഠിപ്പിച്ചു തരാത്തത് എന്ന് അമ്മയോട് പലതവണ ചോദിച്ചിട്ടുണ്ട് എന്നാണ് സാമന്ത പറയുന്നത്.