മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കമൽഹാസൻ. തമിഴ് സിനിമകളിലൂടെ ആണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളം ഉൾപ്പെടെയുള്ള എല്ലാ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഉലകനായകൻ എന്നാണ് പ്രേക്ഷകർ ഇദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം എല്ലാ ഭാഷകളിലും ആയി ഉണ്ടാക്കിയെടുത്തിട്ടുള്ളത്.
ഇപ്പോൾ വളരെ ദാരുണമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലുള്ള ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിൽ ആണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ അങ്ങോട്ട് മാറ്റിയത്. എന്നാൽ ഇദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ല എന്നാണ് അധികൃതർ പറയുന്നത്. കുറച്ചു ദിവസത്തേക്ക് പൂർണവിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇദ്ദേഹം കഴിഞ്ഞ കുറെ ദിവസങ്ങളായി ഹൈദരാബാദിൽ ആയിരുന്നു. അവിടെ നിന്നും തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹത്തിന് പനി ബാധിച്ചത്. ശങ്കര സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന സിനിമയിലാണ് ഇപ്പോൾ ഇദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശങ്കർ തന്നെ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.