മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗരി കൃഷ്ണ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. കോട്ടയത്തുള്ള കുടുംബ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബക്കാരും സീരിയൽ മേഖലയിലെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഗൗരി അഭിനയിച്ച സീരിയലുകളുടെ സംവിധായകൻ കൂടിയായ മനോജ് ആണ് വരൻ. ഇവരുടെ വിവാഹനിശ്ചയ ചിത്രങ്ങൾ നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
പൗർണമി തിങ്കൾ എന്ന പരമ്പരയാണ് ഇരുവരും അവസാനമായി ഒരുമിച്ചു ചെയ്തത്. ആ സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഇനി ഇവർ ഒരുമിച്ച് ഒരു സീരിയൽ ചെയ്യുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നും തൽക്കാലം അങ്ങനെയൊരു പ്ലാൻ ഇല്ല എന്നുമാണ് ഗൗരി പറയുന്നത്. ഭാവന എന്ന പേരിൽ ഒരു പരമ്പര ഇപ്പോൾ മനോജ് ചെയ്യുന്നുണ്ട്. മറ്റൊരു പരമ്പരയുടെ പ്രീപ്രൊഡക്ഷൻ നടക്കുകയാണ്.
അതേസമയം ഹണിമൂണിനെ കുറിച്ച് ഒന്നും ആലോചിച്ചു തുടങ്ങിയിട്ടില്ല എന്നാണ് ഇരുവരും പറയുന്നത്. ഒരുമിച്ച് ഒരു പ്രോജക്ട് ഭാവിയിൽ ഉണ്ടാകുമോ എന്ന് ചോദ്യത്തിന് മനോജ് നൽകുന്ന മറുപടി ഇങ്ങനെയാണ് – ഉടനെ എന്തായാലും ഇല്ല. ഗൗരി പഠിക്കുകയാണ് ഇപ്പോൾ. പഠിത്തം മുന്നോട്ടു കൊണ്ടുപോകാൻ ഉള്ളതുകൊണ്ടാണ് മറ്റൊന്നിലും ഇപ്പോൾ കാണാത്തത്. ഞാൻ വർക്ക് ചെയ്യുന്ന സീരിയലിലും ഗൗരി ഇല്ലാത്തത് അതുകൊണ്ടാണ്. ഭാവിയിൽ പഠിത്തമൊക്കെ കഴിഞ്ഞ് നല്ലൊരു ജോലി കിട്ടിയ ശേഷം ഉണ്ടായേക്കും.
അതേസമയം സീരിയൽ മേഖലയിൽ നിന്നും ബ്രേക്ക് എടുക്കാനുള്ള കാരണവും ഗൗരി പറഞ്ഞു – സിനിമയിലേക്ക് അവസരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഭാവി പ്ലാനിംഗ് ഒന്നും ഇപ്പോൾ നടക്കുന്നില്ല. ഒരു ജോലി കിട്ടിയശേഷം അന്നത്തെ സാഹചര്യം അനുസരിച്ച് ആയിരിക്കും അഭിനയം തുടരുന്നത്. എന്നും നന്ദി മാത്രമേ പറയാനുള്ളൂ. ഞാൻ രണ്ടു വർഷമായി അഭിനയത്തിൽ നിന്നും വിട്ടു നിന്നിട്ട്. ഇപ്പോഴും ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട്. നിങ്ങൾ തരുന്ന സ്നേഹം പരിധികൾ ഇല്ലാത്തതാണ്. എപ്പോഴും കടപ്പെട്ടിരിക്കും.