മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീനിവാസങ്ങൾ. നടനായും എഴുത്തുകാരനായും സംവിധായകനായും എല്ലാം തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇദ്ദേഹം സിനിമയിൽ അത്ര സജീവമല്ല. ആരോഗ്യസംബന്ധമായ കാരണങ്ങളാൽ ആണ് ഇദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്. അടുത്തിടെ ഇദ്ദേഹം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുകയും ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലുക്ക് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. വളരെ ക്ഷീണിതനായിട്ടാണ് ഇദ്ദേഹം വീഡിയോയിൽ കാണപ്പെട്ടത്.
ഇദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി ഇപ്പോൾ മോശമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാ കാര്യങ്ങൾക്കും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇപ്പോൾ അദ്ദേഹം. വലിയ രീതിയിലുള്ള ചികിത്സകൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചികിത്സയിൽ നല്ല പ്രതീക്ഷയുണ്ട് എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അച്ഛനെ നിർബന്ധിച്ചാണ് മരുന്ന് കുടിപ്പിക്കുന്നത് പോലും എന്നാണ് താരം പറയുന്നത്.
“അലോപ്പതിയും മൈദയും ഉൾപ്പെടെ ലോകത്തുള്ള ഒരുവിധം സാധനങ്ങൾക്കെല്ലാം എതിരാണ് അച്ഛൻ. പക്ഷേ സിഗരറ്റ് നന്നായി വലിക്കുന്ന സ്വഭാവം ഉണ്ട്. ഇപ്പോൾ സിഗരറ്റ് വലി പൂർണമായി ഉപേക്ഷിച്ചിട്ടുണ്ട്. അലോപ്പതി മരുന്നുകൾക്ക് എതിരായതു കൊണ്ട് തന്നെ അച്ഛനെ നിർബന്ധിച്ച് ആണ് പലപ്പോഴും മരുന്നു കഴിപ്പിക്കുന്നത്” – ധ്യാൻ ശ്രീനിവാസൻ പറയുന്നു.
അതേസമയം മലയാളത്തിലെ തിരക്കുള്ള സംവിധായകർ ആണ് ഇപ്പോൾ വിനീത് ശ്രീനിവാസനവും ധ്യാൻ ശ്രീനിവാസനും. വളരെ മികച്ച നടന്മാർ കൂടിയാണ് ഇവർ. ഹൃദയം എന്ന സിനിമയാണ് വിനീത് ശ്രീനിവാസൻ അവസാനമായി സംവിധാനം ചെയ്തത്. പ്രണവ് മോഹൻലാലാണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം പ്രകാശൻ പറക്കട്ടെ എന്ന സിനിമയാണ് ധ്യാനി ശ്രീനിവാസൻ അവസാനമായി ഒരുക്കിയത്. തണ്ണീർ മറ്റെ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മാത്യൂസ് ആണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.