മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ് സേതുപതി. തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. റേഡിയോ എന്ന സിനിമയിലൂടെ മലയാളത്തിലും ഇദ്ദേഹം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇപ്പോൾ ഇതിഹാസത്തെ കുറിച്ച് ഡോക്ടർ ഫാത്തിമ അസ്ല എഴുതുന്ന ഒരു കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് ഇവർ ഈ കുറിപ്പ് എഴുതിയത്. സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്സ് ഉള്ള വ്യക്തികളിലൊരാളാണ് ഫാത്തിമ അസ്ല.
ഒട്ടും താര ജാഡ ഇല്ലാത്ത നടനാണ് വിജയ് സേതുപതി എന്നാണ് ഫാത്തിമ പറയുന്നത്. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. എല്ലാവർക്കും ഇദ്ദേഹത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങൾ മാത്രമാണ് പറയുവാനുള്ളത്. വളരെ കഷ്ടപ്പെട്ടാണ് വിജയ് സേതുപതി ഇന്ന് തമിഴിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളർന്നു നിൽക്കുന്നത്.
ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തു കൊണ്ടാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പണ്ടത്തെ ഒരുപാട് സിനിമകളിൽ താരം വന്നുപോകുന്ന വളരെ ചെറിയ സീനുകൾ ഇപ്പോൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാണാം. അവിടെനിന്നും പടിപടിയായി ഉയർന്നു വരികയായിരുന്നു വിജയ് സേതുപതി. അങ്ങനെ ഒരു വ്യക്തിയാണ് ഇന്ന് തമിഴിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളർന്നു നിൽക്കുന്നത്.
മാസ്റ്റർ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. വില്ലൻ വേഷത്തിലായിരുന്നു താരം പ്രതീക്ഷപ്പെട്ടത്. കടൈസി വ്യവസായി എന്ന സിനിമയിലായിരുന്നു താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച റസ്പോൺസ് ആണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.