സൂപ്പർതാരങ്ങളെ മലയാളികൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത്. നമ്മൾ അവരെ കാണുന്നത് നമ്മുടെ സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ്. നമ്മുടെ വീട്ടിലുള്ളവർ എങ്ങനെ വന്നാലും അവരെയൊക്കെ നമ്മൾ തിരിച്ചറിയും. അതുപോലെ തന്നെയാണ് സൂപ്പർ താരങ്ങളുടെ കാര്യവും. അവരുടെ പല വേഷങ്ങൾ നമ്മൾ സ്ക്രീനിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ എങ്ങനെയൊക്കെ വന്നാലും അവരെയെല്ലാം മലയാളികൾ തിരിച്ചറിയും എന്നതാണ് വസ്തുത.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കുറച്ച് ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഭാര്യയും ഭർത്താവും മാസ്ക് ധരിച്ചു പോകുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിൽ ഇപ്പോൾ എന്താണ് ഇത്ര വലിയ കാര്യം എന്നാണോ നിങ്ങൾ ആലോചിക്കുന്നത്? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടനാണ് ഈ നടന്നു പോകുന്നത്. അദ്ദേഹത്തിൻറെ ഭാര്യ ആണ് കൂടെ ഉള്ളത്.
കഴിഞ്ഞദിവസം ഹൈദരാബാദ് ഇൻറർനാഷണൽ എയർപോർട്ടിൽ വച്ചാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഇവർ രണ്ടുപേരും ലോസ് ആഞ്ചലസിലേക്ക് പോവുകയാണ്. താരം അടുത്തിടെ അഭിനയിച്ച ഒരു സിനിമയുടെ പ്രത്യേക പ്രദർശനം അവിടെ നടക്കുന്നുണ്ട്. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൻറെ 80ആം പതിപ്പ് ആണ് ഇപ്പോൾ അരങ്ങേറാൻ പോകുന്നത്. ഇതിൽ രണ്ട് നോമിനേഷൻ നേടിയിട്ടുണ്ട് ഇദ്ദേഹത്തിന്റെ ചിത്രം.
രാംചരൻ തേജ എന്ന നടനെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ആർ ആർ ആർ. രാജമൗലി ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വലിയ കളക്ഷൻ ആയിരുന്നു ചിത്രം സ്വന്തമാക്കിയത് എങ്കിലും നിരൂപകർക്കിടയിൽ മികച്ച അഭിപ്രായം നേടുവാൻ ചിത്രത്തിന് സാധിച്ചില്ല. എങ്കിലും ചിത്രത്തിന് അപ്രതീക്ഷിതമായി അന്തർദേശീയ അംഗീകാരം ലഭിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഇത്രത്തോളം ശ്രദ്ധിക്കപ്പെട്ട ഒരു ഇന്ത്യൻ സിനിമ വേറെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. അത്രയും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം സ്വന്തമാക്കിയത്.