സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അവരുടെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പർതാരങ്ങളെ ഒന്നും തന്നെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ ഒരു നടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ബീച്ചിൽ നിന്നും ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മനോഹരമായ ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. താരം വളരെ മനോഹരി ആയിട്ടുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
അതേസമയം നാടൻ വേഷങ്ങളിൽ മാത്രം കണ്ടു ക്ഷീണിച്ചുകൊണ്ട് പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോൾ മനസ്സിലായില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി തിളങ്ങിയ താരങ്ങളിൽ ഒരാളാണ് ഇവർ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാജാധിരാജ എന്ന സിനിമയിൽ ഇവർ ആയിരുന്നു നായികയായി എത്തിയത്. അതുപോലെ തന്നെ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്ത് സിനിമയായ റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ സിനിമകളിൽ എല്ലാം തന്നെ ഇവർ ആയിരുന്നു നായിക.
ലക്ഷ്മി റായി എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അടുത്തിടെയായിരുന്നു ഇവർ പേരുമാറ്റി റായ് ലക്ഷ്മി എന്നാക്കി മാറ്റിയത്. മാലിദ്വീപിൽ നിന്നുമാണ് ഇപ്പോൾ ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്ത് കാരണം കൊണ്ടാണ് താരം പേരു മാറ്റിയത് എന്നത് വ്യക്തമല്ല എങ്കിലും ന്യൂമറോളജി പ്രകാരം ആണ് താരം പേരുമാറ്റിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.