മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകളിൽ ഒന്നാണ് സ്പടികം. ആടുതോമ എന്ന ഈ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും പവർഫുൾ ആയിട്ടുള്ള കഥാപാത്രങ്ങളിൽ ഒന്നാണ്. ഭദ്രനാണ് ഈ മനോഹരമായ സിനിമ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോൾ മലയാള സിനിമ പ്രേമികളെ മുഴുവൻ ത്രസിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഫെബ്രുവരി ഒമ്പതാം തീയതി സിനിമയുടെ 4കേ വേർഷൻ റിലീസ് ചെയ്യും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സിനിമയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വളരെ മികച്ച റെസ്പോൺസ് ആണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതേദിവസം തന്നെയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന സിനിമയും റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ ഒരു പുതിയ സിനിമയ്ക്ക് ആണോ അതോ മോഹൻലാലിൻറെ 30 വർഷം പഴക്കമുള്ള സിനിമയ്ക്ക് ആയിരിക്കുമോ കൂടുതൽ ആളുകൾ കയറുന്നത് എന്ന് നോക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.
അതേസമയം പഴയ സ്പടികം അതുപോലെ തന്നെ റിലീസ് ചെയ്യുകയല്ല ചെയ്യുന്നത്. ചില മാറ്റങ്ങൾ സിനിമയിൽ വരുത്തിയിട്ടുണ്ട് എന്നാണ് സംവിധായകൻ പറയുന്നത്. പുതിയ സ്പടികം പഴയ സ്ഫടിക അപേക്ഷിച്ചുനോക്കുമ്പോൾ എട്ടര മിനിറ്റ് കൂടുതൽ ആണ് എന്നാണ് സംവിധായകൻ പറയുന്നത്. ഇതിനുവേണ്ടി ഏകദേശം രണ്ടു കോടി മുടക്കി പുതിയ ഭാഗങ്ങൾ ഷൂട്ട് ചെയ്തു കൂട്ടിച്ചേർത്തിട്ടുണ്ട് എന്നാണ് സംവിധായകൻ പറയുന്നത്.
ഉദാഹരണത്തിന് സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നാണ് ആടുതോമ എന്ന കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീൻ. മുട്ടനാടിന്റെ ചങ്കിലെ ചോരകുടിച്ചുകൊണ്ട് ആണ് ആറ് തോമസ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അന്നത്തെ കാലത്ത് 40 ആടുകളെ ഉപയോഗിച്ചുകൊണ്ട് ആയിരുന്നു ഈ സീൻ ഷൂട്ട് ചെയ്തത്. എന്നാൽ ഇന്ന് 500 ആടുകളെ ഉപയോഗിച്ച് സീൻ മാറ്റി ഷൂട്ട് ചെയ്തു എന്നാണ് ഭദ്രൻ പറയുന്നത്. എന്തൊക്കെയായാലും കുളിപ്പിച്ചു കുളിപ്പിച്ച് അവസാനം കുട്ടിയെ ഇല്ലാതാക്കി എന്ന് അവസ്ഥയിലേക്ക് സ്പടികം എന്ന സിനിമയെ എത്തിക്കാതിരുന്നാൽ മതി എന്നാണ് ഇപ്പോൾ സംവിധായകനോട് പ്രേക്ഷകർ പറയുന്നത്.